മുന്നറിയിപ്പുമായി Telstra: പഴയ ഐഫോണുകളിൽ ‘റേഞ്ച്’ പോയി; അപ്‌ഡേറ്റ് നിർത്തിവെച്ച് ആപ്പിൾ

News Desk ജനുവരി 28, 2026
മുന്നറിയിപ്പുമായി Telstra: പഴയ ഐഫോണുകളിൽ ‘റേഞ്ച്’ പോയി; അപ്‌ഡേറ്റ് നിർത്തിവെച്ച് ആപ്പിൾ

ടെൽസ്ട്ര കണക്ഷൻ ഉപയോഗിക്കുന്ന പഴയ ഐഫോൺ മോഡലുകളിൽ നെറ്റ്‌വർക്ക് തകരാർ മൂലം കോളുകൾ ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായതായി  റിപ്പോർട്ടുകൾ. അടിയന്തര സേവനമായ ‘ ട്രിപ്പിൾ സീറോ’ (000) വിളിക്കുന്നതിനെപ്പോലും ഇത് ബാധിച്ചിട്ടുണ്ട്. പ്രശ്നം ഗുരുതരമായതോടെ വിവാദമായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ആപ്പിൾ താൽക്കാലികമായി നിർത്തിവെച്ചു.

ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ X എന്നീ മോഡലുകൾ ഉപയോഗിക്കുന്നവരെയാണ് പ്രധാനമായും ഇത് ബാധിച്ചിരിക്കുന്നത്. ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ iOS 16.7.13 എന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത ഫോണുകളിലാണ് ഈ തകരാർ കണ്ടുവരുന്നത്.

അപ്‌ഡേറ്റ് ചെയ്ത ഫോണുകളിൽ നിന്ന് കോളുകൾ ചെയ്യാനോ സ്വീകരിക്കാനോ കഴിയുന്നില്ല. പലർക്കും മണിക്കൂറുകളോളം നെറ്റ്‌വർക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു.

പ്രശ്നം വ്യാപകമായതിനെത്തുടർന്ന്, ഈ ആഴ്ച പുറത്തിറക്കിയ iOS 16.7.13 ഉൾപ്പെടെയുള്ള അപ്‌ഡേറ്റുകൾ ആപ്പിൾ താൽക്കാലികമായി മരവിപ്പിച്ചു . തകരാർ പരിഹരിക്കുന്നത് വരെ പഴയ ഐഫോൺ ഉപഭോക്താക്കൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിർദ്ദേശങ്ങൾ:

ഈ ഫോൺ മോഡലുകൾ ഉപയോഗിക്കുന്നവർ അടിയന്തര സാഹചര്യങ്ങളിൽ ആശയവിനിമയത്തിനായി മറ്റ് മാർഗ്ഗങ്ങൾ കരുതണമെന്ന് ടെൽസ്ട്രയും സർക്കാരും നിർദ്ദേശിച്ചു. പ്രശ്നം പരിഹരിക്കാൻ ആപ്പിളുമായി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ടെൽസ്ട്ര അറിയിച്ചു. ഓപ്റ്റസ് ഉപഭോക്താക്കളെ ഈ പ്രശ്നം ബാധിച്ചിട്ടില്ല.

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW