ഷോപ്പിംഗ് മാളിൽ കത്തി അക്രമ ഭീഷണി; 21-കാരൻ അറസ്റ്റിൽ

News Desk ഡിസംബർ 29, 2025
ഷോപ്പിംഗ് മാളിൽ കത്തി  അക്രമ ഭീഷണി; 21-കാരൻ അറസ്റ്റിൽ

Photo Credit : 9 News

സിഡ്‌നി: സിഡ്‌നിയിലെ വെസ്റ്റ്‌ഫീൽഡ് മൗണ്ട് ഡ്രൂയിറ്റ് (Westfield Mt Druitt) ഷോപ്പിംഗ് സെന്ററിൽ ഭീതി പരത്തി കത്തിയുമായി ഓടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

ഷോപ്പിംഗ് സെന്ററിലെ ഫുഡ് കോർട്ടിൽ വെച്ചാണ് 21 വയസ്സുകാരനായ യുവാവിനെ പോലീസ് കീഴ്പ്പെടുത്തിയത്. ഇയാളുടെ കാലിനരികിലായി ആയുധം കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഉച്ചയ്ക്ക് 1 മണിയോടെ വിൽമോട്ടിലെ (Willmot) ഒരു ഫ്ലാറ്റിൽ നിന്ന് ആയുധങ്ങളുമായി ഒരാൾ പുറത്തിറങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

അരമണിക്കൂറിനുശേഷം ഇയാളുടെ കാർ തടയാൻ പോലീസ് ശ്രമിച്ചെങ്കിലും, പിന്നീട് കാർ ഷോപ്പിംഗ് സെന്ററിലെ പാർക്കിംഗിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഫുഡ് കോർട്ടിൽ വെച്ച് ഇയാളെ പോലീസ് വളയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതി ഇപ്പോൾ മൗണ്ട് ഡ്രൂയിറ്റ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW