ഹ്യൂം വിയർ ഡാമിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി; ബോട്ടിൽ കുട്ടികൾ തനിച്ചായിരുന്നു
സിഡ്നി: ക്രിസ്മസിന് തൊട്ടുമുമ്പ് ഹ്യൂം വിയർ (Hume Weir) ഡാമിൽ കാണാതായ 64-കാരന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച (ഡിസംബർ 23) വൈകുന്നേരമാണ് ഇദ്ദേഹം ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ഇറങ്ങിയതും പിന്നീട് കാണാതാവുന്നതും.
ഈ സമയം രണ്ട് കുട്ടികൾ ബോട്ടിലുണ്ടായിരുന്നു. ഇവർ പരിക്കുകളില്ലാതെ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. കാണാതായ ആൾക്ക് വേണ്ടി പോലീസും SES-ഉം ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു. ശനിയാഴ്ച രാവിലെ 11:30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഇത് കാണാതായ 64-കാരന്റേത് തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ തുടർനടപടികൾക്കായി റിപ്പോർട്ട് കൊറോണർക്ക് കൈമാറും.