വിക്ടോറിയയിൽ പുതിയ VET Educator Academy

Sajin Thiruvallam ജൂലൈ 7, 2026
വിക്ടോറിയയിൽ പുതിയ VET Educator Academy

വിക്ടോറിയയിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് പുതിയ VET Educator Academy Victoria പ്രഖ്യാപിച്ചു. ഫെഡറൽ സ്‌കിൽഡ് -പരിശീലന മന്ത്രി ആൻഡ്രൂ ഗൈൽസ് (Andrew Giles), വിക്ടോറിയൻ സ്‌കിൽഡ് -TAFE മന്ത്രി കോളിൻ ബ്രൂക്സ് (Colin Brooks) എന്നിവർ ചേർന്നാണ് ഇന്ന്  ഈ പദ്ധതിക്ക് തുടക്കമിട്ടത്. TAFE മേഖലയിലെ അധ്യാപക ക്ഷാമം പരിഹരിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

അധ്യാപകർക്കായി 10 മില്യൺ ഡോളർ പദ്ധതി

ആൽബനീസീ  (Albanese), അലൻ (Allan) ലേബർ സർക്കാരുകൾ സംയുക്തമായി 10 മില്യൺ ഡോളറാണ് ഈ പുതിയ അക്കാദമിക്കായി ചിലവഴിക്കുന്നത്. ഫ്രാങ്ക്‌സ്റ്റണിലുള്ള ചിഷോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Chisholm Institute) നേതൃത്വത്തിലായിരിക്കും ഇതിന്റെ പ്രവർത്തനം. നാലായിരത്തിലധികം വിക്ടോറിയൻ TAFE അധ്യാപകർക്കും, സ്കൂൾ അടിസ്ഥാനമാക്കിയുള്ള VET ട്രെയിനർമാർക്കും ഈ അക്കാദമിയിലൂടെ വലിയ പ്രയോജനം ലഭിക്കും. അധ്യാപകർക്ക് മികച്ച പരിശീലനം നൽകുന്നതിനൊപ്പം, പുതിയ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

Free TAFE കൂടുതൽ പേരിലേക്ക്

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായ മികച്ച ട്രേഡികളെയും സാങ്കേതിക വിദഗ്ദ്ധരെയും വാർത്തെടുക്കുന്നത് TAFE അധ്യാപകരാണെന്നും, അവരെ പിന്തുണയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രിമാർ വ്യക്തമാക്കി. വിക്ടോറിയയിൽ നിലവിൽ വരുന്ന ഈ അക്കാദമി അധ്യാപകർക്ക് മികച്ച കരിയർ വളർച്ചയ്ക്ക് വഴിയൊരുക്കും. സർട്ടിഫിക്കറ്റ് IV ഇൻ ട്രെയിനിങ് ആൻഡ് അസസ്മെന്റ് (Certificate IV in Training and Assessment) എന്ന കോഴ്സ് വിക്ടോറിയൻ സർക്കാർ നിലവിൽ Free TAFE പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 മുതൽ 13,000-ത്തിലധികം ആളുകളാണ് ഈ കോഴ്സ് പഠിച്ചത്.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ വിക്ടോറിയയിലെ 2,45,400-ലധികം വിദ്യാർത്ഥികൾക്കാണ് Free TAFE പദ്ധതിയിലൂടെ ഗുണം ലഭിച്ചത്. വിദ്യാർത്ഥികൾക്ക് ശരാശരി $3,330 ഡോളർ വീതം ട്യൂഷൻ ഫീസിനത്തിൽ ലാഭിക്കാൻ ഇതിലൂടെ സാധിച്ചുവെന്നും, ആകെ $816 മില്യൺ ഡോളറിന്റെ ഇളവുകൾ നൽകിയെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW