ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഓസ്‌ട്രേലിയൻ കമ്പനികളെ ക്ഷണിച്ചു പ്രധാനമന്ത്രി മോദി

admin ജൂലൈ 9, 2026
ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഓസ്‌ട്രേലിയൻ കമ്പനികളെ ക്ഷണിച്ചു പ്രധാനമന്ത്രി മോദി

മെൽബണിൽ നടന്ന India Australia CEO Forum 2026-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസീയും  പ്രമുഖ ബിസിനസ് നേതാക്കളുമായി സംവദിച്ചു. ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ ഇന്ത്യയിലെ അതിവേഗം വളരുന്ന സാമ്പത്തിക അവസരങ്ങൾ മോദി ചൂണ്ടിക്കാട്ടി. ക്രിട്ടിക്കൽ മിനറൽസ്, ടെക്നോളജി, ഫിനാൻഷ്യൽ സർവീസസ് എന്നീ മേഖലകളിൽ വൻ സഹകരണ സാധ്യതകളാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓസ്‌ട്രേലിയൻ ബിസിനസുകൾക്ക് മുൻഗണന നൽകി ഇന്ത്യ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ സുതാര്യവും ശക്തവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉന്നതതല സംവാദം നടന്നത്. ഇന്ത്യയുടെ വളർച്ചാ യാത്രയിൽ നിർണായക പങ്കാളികളാകാൻ ഓസ്‌ട്രേലിയൻ വ്യവസായികളെ പ്രധാനമന്ത്രി മോദി നേരിട്ട് ക്ഷണിച്ചു. ഇരു രാജ്യങ്ങളിലെയും മികച്ച സിഇഒമാരും ബിസിനസ് പ്രമുഖരും ഓസ്ട്രേലിയൻ സർവകലാശാലാ വൈസ് ചാൻസലർമാരും യോഗത്തിൽ പങ്കെടുത്തു.

ഏവിയേഷൻ, ലോജിസ്റ്റിക്സ്, ക്രിട്ടിക്കൽ മിനറൽസ്, നിർമ്മിത ബുദ്ധി (AI), ഫുഡ് പ്രോസസിങ് തുടങ്ങിയ സുപ്രധാന മേഖലകളിൽ വൻ നിക്ഷേപ സാധ്യതകളാണ് നിലവിലുള്ളത്. പരിഷ്കാരങ്ങളിലൂടെ ഇന്ത്യ ഒരുക്കിയ ബിസിനസ് അനുകൂല അന്തരീക്ഷം ഓസ്‌ട്രേലിയൻ സംരംഭകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ വലിയ വിപണിയും ഓസ്‌ട്രേലിയയുടെ വൈദഗ്ധ്യവും ഒത്തുചേരുമ്പോൾ അത് ഇരു രാജ്യങ്ങൾക്കും വൻ നേട്ടമാകുമെന്ന് മോദി ഓർമ്മിപ്പിച്ചു.

സാമ്പത്തിക പങ്കാളിത്തം പുതിയ തലത്തിലേക്ക്

പ്രധാനമന്ത്രി ആന്റണി അൽബനീസ്സയും ഫോറത്തിൽ നിർണായകമായ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇന്ത്യാ-ഓസ്‌ട്രേലിയ സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനുള്ള സർക്കാരിന്റെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. യോഗത്തിന് ശേഷം ഇരു നേതാക്കളും ബിസിനസ് പ്രമുഖർക്കൊപ്പം ഫോട്ടോ സെഷനിലും കോൺഫറൻസിലും പങ്കെടുത്തു.

2022-ൽ ഒപ്പുവച്ച ഇന്ത്യാ-ഓസ്‌ട്രേലിയ വ്യാപാരക്കരാറിന്റെ (ECTA) അടിസ്ഥാനത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ ദ്വിപക്ഷീയ വ്യാപാരം 24.1 ബില്യൺ ഡോളറിലെത്തി. വരും വർഷങ്ങളിൽ ഓസ്ട്രേലിയൻ പെൻഷൻ ഫണ്ടുകളുടെ (Superannuation funds) വൻ നിക്ഷേപങ്ങൾ ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്ക് ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ മുന്നേറ്റം ഓസ്‌ട്രേലിയയിലുള്ള ഇന്ത്യക്കാർക്കും പുതിയ തൊഴിൽ, ബിസിനസ്സ് അവസരങ്ങൾ തുറന്നു നൽകും.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW