സിഡ്‌നി ഭീകരാക്രമണം: അന്വേഷണം വിദേശത്തും; വിദ്വേഷ പ്രചാരകർക്കെതിരെ പിടിമുറുക്കി AFP

News Desk ഡിസംബർ 20, 2025
സിഡ്‌നി ഭീകരാക്രമണം: അന്വേഷണം വിദേശത്തും; വിദ്വേഷ പ്രചാരകർക്കെതിരെ പിടിമുറുക്കി AFP

സിഡ്‌നി: ബോണ്ടായ്‌  ബീച്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട ‘ഓപ്പറേഷൻ ആർക്യുസ്’ (Op Arques) അന്വേഷണം ഊർജിതമായി തുടരുന്നതിനൊപ്പം, ജൂതവിരുദ്ധത പ്രചരിപ്പിക്കുന്ന ‘വിദ്വേഷ പ്രസംഗകർ’ക്കെതിരെ നടപടി കർശനമാക്കുമെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) കമ്മീഷണർ ക്രിസി ബാരറ്റ്. ഇന്ന്  നടത്തിയ വാർത്താ സമ്മേളനത്തിലാണ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെ വരെ വിവിധയിടങ്ങളിൽ റെയ്ഡുകൾ നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലും വിദേശത്തും പരിശോധനകൾ തുടരുകയാണ്. പ്രതിയുടെ ആശയവിനിമയങ്ങളും ബന്ധങ്ങളും കണ്ടെത്തി, ഈ ശൃംഖലയിലുള്ള മറ്റുള്ളവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എൻഎസ്ഡബ്ല്യു ജോയിന്റ് കൗണ്ടർ ടെററിസം ടീം (JCTT) ശ്രമിക്കുന്നു.

  • 59 കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട 24 വയസ്സുകാരൻ എൻഎസ്ഡബ്ല്യു (NSW) ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ തുടരുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച് വിചാരണ ഉറപ്പാക്കുകയാണ് പോലീസിന്റെ പ്രഥമ പരിഗണന.
  • ജൂതസമൂഹത്തിനെതിരെ വിഷലിപ്തമായ ഭാഷ ഉപയോഗിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിലവിലെ നിയമത്തിലെ പരിധികൾ (threshold) കുറയ്ക്കുന്നത് എഎഫ്‌പിക്ക് കൂടുതൽ അധികാരം നൽകും. വിദ്വേഷം പ്രചരിപ്പിക്കുന്നവർ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി.
  • കഴിഞ്ഞ 12 മാസമായി തുടരുന്ന ‘ഓപ്പറേഷൻ അവലൈറ്റ്’ (Operation Avalite) ദേശീയ സുരക്ഷാ അന്വേഷണ സംഘവുമായി ലയിപ്പിച്ചു. വിദ്വേഷ പ്രസംഗകർ ഉപയോഗിക്കുന്ന ഭാഷ നിരീക്ഷിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥർക്ക് ജൂതവിരുദ്ധത തിരിച്ചറിയുന്നതിനുള്ള പ്രത്യേക പരിശീലനവും നൽകിവരുന്നു.
  •  ജൂതസമൂഹത്തിന് സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കമ്മീഷണർ ഉറപ്പ് നൽകി. ജൂത നേതാക്കളുമായുള്ള സഹകരണത്തിനും മാർഗനിർദേശങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.>

    രാജ്യത്തെ കാർന്നുതിന്നുന്ന അർബുദമാണ് ജൂതവിരുദ്ധതയെന്നും, ഇന്റർപോൾ ജനറൽ അസംബ്ലിയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ക്രിസി ബാരറ്റ് കൂട്ടിച്ചേർത്തു.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW