സ്‌കൂളുകൾ തുറന്നു: ബുള്ളിയിംഗ് പരാതികളിൽ 48 മണിക്കൂറിനുള്ളിൽ നടപടി

News Desk ജനുവരി 27, 2026
സ്‌കൂളുകൾ തുറന്നു: ബുള്ളിയിംഗ് പരാതികളിൽ 48 മണിക്കൂറിനുള്ളിൽ നടപടി

കാൻബറ: ഓസ്‌ട്രേലിയയിൽ പുതിയ അധ്യയന വർഷം ആരംഭിച്ച  ഇന്ന് മുതൽ പൊതുവിദ്യാലയങ്ങളിൽ ചരിത്രപരമായ മാറ്റങ്ങൾ. ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച 16.5 ബില്യൺ ഡോളറിന്റെ (അടുത്ത 10 വർഷത്തേക്ക്) ‘ബെറ്റർ ആൻഡ് ഫെയർ സ്കൂൾസ് എഗ്രിമെന്റ്’ (Better and Fairer Schools Agreement) ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ (Jason Clare) അറിയിച്ച പ്രധാന തീരുമാനങ്ങൾ ഇവയാണ്:

സ്‌കൂളുകളിൽ കുട്ടികൾ നേരിടുന്ന ബുള്ളിയിംഗ് (Bullying) തടയുന്നതിനായി ദേശീയ തലത്തിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നു. പരാതി ലഭിച്ചാൽ 48 മണിക്കൂറിനുള്ളിൽ സ്‌കൂളുകൾ നടപടി സ്വീകരിക്കണമെന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം.

ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി വായന (Phonics), കണക്ക് (Numeracy) എന്നിവയിൽ പ്രത്യേക പരിശോധനകൾ നടത്തും. ഇതിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ നേരത്തെ കണ്ടെത്തി ‘സ്മോൾ ഗ്രൂപ്പ് ട്യൂട്ടറിംഗിലൂടെ’ (Small group tutoring) സഹായിക്കും.

വെസ്റ്റേൺ ഓസ്‌ട്രേലിയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ടെറിട്ടറികളും ഈ വർഷം തന്നെ ഒന്നാം ക്ലാസ്സിലെ കണക്ക് പരിശോധന (Numeracy checks) നടപ്പിലാക്കും.

ഹാജർ നിലയും പഠന നിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ വൻ നിക്ഷേപം നടത്തുന്നത്.

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW