റോയൽ കമ്മീഷൻ റിപ്പോർട്ട് : ദേശീയ സുരക്ഷ വീഴ്ചകളിൽ ആൽബനീസീ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം 

admin മെയ്‌ 1, 2026
റോയൽ കമ്മീഷൻ റിപ്പോർട്ട് : ദേശീയ സുരക്ഷ വീഴ്ചകളിൽ ആൽബനീസീ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം 

ആന്റിസെമിറ്റിസം ആൻഡ് സോഷ്യൽ കൊഹിഷൻ റോയൽ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഓസ്ട്രേലിയൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷമായ കോയലീഷൻ. രാജ്യത്തെ ദേശീയ സുരക്ഷാ സംവിധാനങ്ങളിലും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിലും ആൽബനീസീ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കടുത്ത ജനകീയ സമ്മർദ്ദത്തിന് ഒടുവിലാണ് സർക്കാർ ഈ കമ്മീഷനെ നിയമിക്കാൻ തന്നെ തയ്യാറായതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഭീകരവാദ ഭീഷണികൾ വർദ്ധിക്കുന്ന സാഹചര്യത്തിലും, പ്രത്യേകിച്ച് ജൂത സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾ കൂടുന്ന സമയത്തും നാഷണൽ ഇന്റലിജൻസ് കമ്മ്യൂണിറ്റിക്ക് (NIC) കീഴിലുള്ള ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചതായി കമ്മീഷൻ കണ്ടെത്തി. മുൻ സർക്കാർ സ്ഥാപിച്ച മുഴുവൻ സമയ കൗണ്ടർ ടെററിസം കോർഡിനേറ്റർ പദവി എടുത്തുകളഞ്ഞ സർക്കാരിന്റെ നടപടിയും തെറ്റാണെന്ന് ഇടക്കാല റിപ്പോർട്ടിലുണ്ട്. ഈ പദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബോണ്ടി ആക്രമണ സമയത്തെ ഉന്നതതല തീരുമാനങ്ങളിലെ പാളിച്ചകളും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ ദേശീയ ഏകോപന സമിതിയെ വിളിച്ചുചേർക്കുന്നതിന് പകരം, പ്രവർത്തന ചുമതലകളില്ലാത്ത ഉപദേശക സമിതിയെയാണ് (ANZCTC) സർക്കാർ ആശ്രയിച്ചത്. ഇത് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും വലിയ പരാജയമാണെന്ന് സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷം ആരോപിച്ചു.

2023 ഒക്ടോബർ 7-ന് ശേഷം ഓസ്ട്രേലിയയിലെ ജൂത സമൂഹം വലിയ അരക്ഷിതാവസ്ഥയാണ് നേരിടുന്നത്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഏതൊരു സർക്കാരിന്റെയും പ്രാഥമിക കടമ. ഇതിൽ പരാജയപ്പെട്ട ആൽബനീസീ  സർക്കാർ തങ്ങളുടെ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, വരാനിരിക്കുന്ന ബജറ്റിൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വർദ്ധിപ്പിക്കണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW