ഓസ്‌ട്രേലിയയിൽ സീഫുഡ് വിഭവങ്ങൾക്ക് പുതിയ നിയമം

admin ജൂലൈ 1, 2026
ഓസ്‌ട്രേലിയയിൽ സീഫുഡ് വിഭവങ്ങൾക്ക് പുതിയ നിയമം

ഓസ്‌ട്രേലിയയിലെ റെസ്റ്റോറന്റുകളിൽ നിന്നും കഫേകളിൽ നിന്നും സീഫുഡ് വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന മാറ്റം ഇന്ന് മുതൽ നിലവിൽ വന്നിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ഹോസ്പിറ്റാലിറ്റി മേഖലയിൽ mandatory seafood labelling australia നിയമം ഫെഡറൽ സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. ഇനിമുതൽ നിങ്ങൾ കഴിക്കുന്ന മത്സ്യം എവിടെ നിന്നുള്ളതാണെന്ന് കൃത്യമായി തിരിച്ചറിയാൻ ഈ പുതിയ നിയമം സഹായിക്കും.

എന്താണ് പുതിയ AIM ലേബലിംഗ് നിയമം?

ഹോട്ടലുകൾ, കഫേകൾ, പബ്ബുകൾ, ഫുഡ് ട്രക്കുകൾ തുടങ്ങി സീഫുഡ് വിഭവങ്ങൾ വിൽക്കുന്ന എല്ലാ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമാണ്. ഇന്ന് (2026 ജൂലൈ 1) മുതൽ, ഉപഭോക്താക്കൾക്ക് നൽകുന്ന സീഫുഡ് വിഭവങ്ങൾ എവിടെ നിന്നുള്ളതാണെന്ന് മെനുവിലോ ഡിസ്പ്ലേ ബോർഡുകളിലോ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഇതിനായി വളരെ ലളിതമായ AIM മോഡൽ ആണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

A (Australian): പൂർണ്ണമായും ഓസ്‌ട്രേലിയൻ സീഫുഡ്.

I (Imported): വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തവ.

M (Mixed origin): ഓസ്‌ട്രേലിയൻ സീഫുഡും ഇറക്കുമതി ചെയ്തവയും ഉൾപ്പെട്ട വിഭവങ്ങൾ.

പ്രാദേശിക വ്യവസായത്തിന് കരുത്തേകാൻ പുതിയ ചുവടുവെപ്പ്

ഓസ്‌ട്രേലിയൻ സീഫുഡ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് സുതാര്യമായ വിവരങ്ങൾ നൽകുന്നതിനുമാണ് ആൽബനീസീ  ഗവൺമെൻ്റ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെനുകളിൽ മാറ്റം വരുത്താൻ ഹോസ്പിറ്റാലിറ്റി വ്യവസായ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ 12 മാസത്തെ സാവകാശം സർക്കാർ നൽകിയിരുന്നു.

പുതിയ മാറ്റം പ്രാദേശിക മത്സ്യത്തൊഴിലാളികളെയും ഈ മേഖലയെ ആശ്രയിക്കുന്ന 14,000-ത്തിലധികം ഓസ്‌ട്രേലിയൻ തൊഴിലവസരങ്ങളെയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഇൻഡസ്ട്രി ആൻഡ് ഇന്നൊവേഷൻ മന്ത്രി ടിം അയേഴ്‌സ് വ്യക്തമാക്കി. വർഷങ്ങളായി റെസ്റ്റോറന്റുകളിൽ നിന്ന് ലഭിക്കുന്ന സീഫുഡിന്റെ ഉറവിടത്തെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തതയില്ലായിരുന്നുവെന്നും, ഉപഭോക്താക്കളുടെ ഈ ആശങ്കയ്ക്ക് പുതിയ നിയമം ശാശ്വത പരിഹാരമാകുമെന്നും കൃഷി-മത്സ്യബന്ധന മന്ത്രി ജൂലി കോളിൻസ് കൂട്ടിച്ചേർത്തു. പുതിയ ലേബലിംഗ് നിയമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ business.gov.au/seafoodlabels എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW