ഓസ്‌ട്രേലിയൻ ബോക്സിംഗ് ഡേ വിൽപ്പന :  റെക്കോർഡ് വിൽപ്പന പ്രതീക്ഷിക്കുന്നു ഓഫറുകൾ കണ്ട് എടുത്തുചാടരരുതെന്ന് 

News Desk ഡിസംബർ 26, 2025
ഓസ്‌ട്രേലിയൻ ബോക്സിംഗ് ഡേ വിൽപ്പന :  റെക്കോർഡ് വിൽപ്പന പ്രതീക്ഷിക്കുന്നു ഓഫറുകൾ കണ്ട് എടുത്തുചാടരരുതെന്ന് 

മെൽബൺ: ഓസ്‌ട്രേലിയയിൽ ബോക്സിംഗ് ഡേ വിൽപ്പന ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും രാജ്യത്തുടനീളം 1.6 ബില്യൺ ഡോളറിന്റെ റെക്കോർഡ് വിൽപ്പനയാണ് റീട്ടെയിലർമാർ ഇന്ന് പ്രതീക്ഷിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 4 ശതമാനം വർദ്ധനവാണിത്.

മുൻകാലങ്ങളിൽ കാണാറുള്ളതുപോലെയുള്ള തിക്കും തിരക്കും (Stampede) ഇത്തവണ കടകളിൽ അനുഭവപ്പെട്ടില്ല. മെൽബണിലെ ബോർക്ക് സ്ട്രീറ്റ് മാളിലും (Bourke Street Mall) മറ്റ് പ്രധാന കേന്ദ്രങ്ങളിലും രാവിലെ തിരക്ക് കുറവായിരുന്നു.

തിരക്ക് കുറയാൻ ഒരു പ്രധാന കാരണം ഓൺലൈൻ ഷോപ്പിംഗാണ്. എന്നിരുന്നാലും, 80 ശതമാനം ഇടപാടുകളും നേരിട്ട് കടകളിൽ തന്നെയാണ് നടക്കുന്നതെന്ന് ഓസ്‌ട്രേലിയൻ റീട്ടെയിലേഴ്‌സ് അസോസിയേഷൻ (ARA) വ്യക്തമാക്കി.

ബ്ലാക്ക് ഫ്രൈഡേ (Black Friday) വിൽപ്പന ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങാൻ ഉപയോഗിക്കുമ്പോൾ, ബോക്സിംഗ് ഡേ സ്റ്റോക്ക് ക്ലിയറൻസ് (Clearance Sale) സമയമായാണ് ഉപഭോക്താക്കൾ കാണുന്നത്. വിലക്കയറ്റം മൂലം ജനങ്ങൾ വലിയ ഓഫറുകൾക്കായി കാത്തിരുന്നതാണ് തിരക്ക് കൂടാൻ കാരണം.

അതെസമയം, ഓഫറുകൾ കണ്ട് എടുത്തുചാടി സാധനങ്ങൾ വാങ്ങരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വ്യാജ ഡിസ്കൗണ്ടുകളും ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങളും വിപണിയിൽ ഇറങ്ങാൻ സാധ്യതയുണ്ടെന്നും ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

ജനസംഖ്യയിലുണ്ടായ വർദ്ധനവും അവധിക്കാല ചെലവിടലിലെ ഉണർവുമാണ് ഈ വർഷത്തെ റെക്കോർഡ് വിൽപ്പനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW