സിഡ്നി  വെടിവെപ്പ്: പ്രതി നവീദ് അക്രം ഷൂട്ടിംഗ് ക്ലബ്ബിൽ പരിശീലനം നേടിയിരുന്നതായി  വെളിപ്പെടുത്തൽ 

News Desk ഡിസംബർ 18, 2025
സിഡ്നി  വെടിവെപ്പ്: പ്രതി നവീദ് അക്രം ഷൂട്ടിംഗ് ക്ലബ്ബിൽ പരിശീലനം നേടിയിരുന്നതായി  വെളിപ്പെടുത്തൽ 

സിഡ്‌നി: ബോണ്ടായ്  ബീച്ച് ആക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം സിഡ്‌നിയിലെ ഒരു ഷൂട്ടിംഗ് ക്ലബ്ബിൽ ആയുധ പരിശീലനം നേടിയിരുന്നതായി വെളിപ്പെടുത്തൽ. വെസ്റ്റേൺ സിഡ്‌നി ആസ്ഥാനമായുള്ള Zastava Hunting Association  പ്രസിഡന്റ് വഞ്ച കുസെറ്റാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് abc ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അഞ്ച് വർഷം മുമ്പ് നവീദ് ക്ലബ്ബിൽ എത്തിയിരുന്നെന്നും, തോക്ക് കൈകാര്യം ചെയ്യുന്നതിലെ സുരക്ഷാ കാര്യങ്ങളിലും  ന്യൂ സൗത്ത് വെയിൽസിൽ വേട്ടയാടുന്നതിനെക്കുറിച്ചും  പരിശീലനം നേടിയിരുന്നതായും അദ്ദേഹം ഒരു സെർബിയൻ മാധ്യമത്തോട് പറഞ്ഞു. മാൻ, കാട്ടുപന്നി തുടങ്ങിയവയെ വേട്ടയാടുന്നതിനുള്ള പരിശീലനമാണ് ക്ലബ് നൽകുന്നത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് ലഭിച്ച നവീദിന്റെ വാലറ്റിൽ നിന്നും ഈ ക്ലബ്ബിന്റെ കാർഡ് പോലീസ് കണ്ടെടുത്തിരുന്നു. എന്നാൽ നവീദിന് തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. ക്ലബ് തോക്ക് ലൈസൻസുകൾ നൽകുന്നില്ലെന്നും, പോലീസ് വഴിയാണ് ലൈസൻസ് ലഭിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഫെഡറൽ പോലീസ് ക്ലബ്ബുമായി ബന്ധപ്പെട്ടതായും, തങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW