ഗതാഗത മേഖലയ്ക്ക് കരുത്തേകാൻ വൻ ഇന്ധന ശേഖരം ഉറപ്പാക്കി ഓസ്ട്രേലിയൻ സർക്കാർ

admin മെയ്‌ 1, 2026
ഗതാഗത മേഖലയ്ക്ക് കരുത്തേകാൻ വൻ ഇന്ധന ശേഖരം ഉറപ്പാക്കി ഓസ്ട്രേലിയൻ സർക്കാർ

വിദൂര രാജ്യങ്ങളിലെ യുദ്ധങ്ങളും ആഗോള അസ്ഥിരതയും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മറികടക്കാൻ വൻ ഇന്ധന ശേഖരം ഉറപ്പാക്കി ഓസ്ട്രേലിയൻ സർക്കാർ. രാജ്യത്തെ ഗതാഗത-വ്യോമയാന മേഖലകളുടെ സുഗമമായ നടത്തിപ്പിനായി 100 ദശലക്ഷം ലിറ്റർ വ്യോമയാന ഇന്ധനവും (ജെറ്റ് ഫ്യുവൽ), 50 ദശലക്ഷം ലിറ്റർ ഡീസലും അടങ്ങുന്ന മൂന്ന് വൻകിട ഷിപ്പ്‌മെന്റുകൾ കൂടി സർക്കാർ പുതുതായി രാജ്യത്ത് എത്തിക്കും.

ബ്രിസ്ബേൻ, പെർത്ത്, ഡാർവിൻ എന്നിവിടങ്ങളിലേക്കാണ് ഈ പുതിയ ഇന്ധനമെത്തുന്നത്. ബി.പി ഓസ്ട്രേലിയ, ആംപോൾ, വിവ എനർജി എന്നീ കമ്പനികളുമായി ചേർന്ന് മെയ്, ജൂൺ മാസങ്ങളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എട്ട് കപ്പലുകൾക്ക് പുറമെയാണിത്. ഇതോടെ മൊത്തം 450 ദശലക്ഷം ലിറ്റർ അധിക ഡീസലും 100 ദശലക്ഷം ലിറ്റർ അധിക വ്യോമയാന ഇന്ധനവും രാജ്യത്ത് ഉറപ്പാക്കാൻ ആൽബനീസീ  സർക്കാരിന് കഴിഞ്ഞു. കൂടാതെ, സ്ട്രാറ്റജിക് റിസർവ് അധികാരങ്ങൾ ഉപയോഗിച്ച് രാജ്യത്തേക്ക് ആവശ്യമായ വളം വേഗത്തിൽ എത്തിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകളും പുരോഗമിക്കുകയാണ്.

ആഗോള യുദ്ധങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് ഓസ്ട്രേലിയക്കാരെ സംരക്ഷിക്കാൻ സർക്കാർ രാവും പകലും പ്രവർത്തിക്കുകയാണെന്നും, പുതിയ നീക്കം രാജ്യത്തിന്റെ കുതിപ്പിന് വേഗം കൂട്ടുമെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി. യാത്രാ-ചരക്ക് നീക്കങ്ങൾ തടസ്സപ്പെടാതിരിക്കാൻ ചരിത്രത്തിലാദ്യമായി സ്ട്രാറ്റജിക് റിസർവ് വഴി ജെറ്റ് ഫ്യുവൽ ഉറപ്പാക്കിയത് വലിയ നേട്ടമാണെന്ന് ഗതാഗത മന്ത്രി കാതറിൻ കിംഗ് ചൂണ്ടിക്കാട്ടി. ട്രക്ക് ഡ്രൈവർമാരുടെയും ഫ്ലൈ-ഇൻ ഫ്ലൈ-ഔട്ട് (FIFO) തൊഴിലാളികളുടെയും സുഗമമായ യാത്രകൾക്ക് ഇത് കരുത്തേകുമെന്ന് മന്ത്രി ഡോൺ ഫാരലും ഇന്ധന വിതരണ ശൃംഖല കൂടുതൽ ശക്തമാകുമെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവനും കൂട്ടിച്ചേർത്തു.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW