സിഡ്‌നിയിൽ നിരവധിപ്പേർ അറസ്റ്റിൽ; ബോണ്ടായ് ഭീകരാക്രമണ അന്വേഷണവുമായി ബന്ധവുമില്ലെന്ന് പൊലീസ്
Updated : നിലവിൽ നടന്നു വരുന്ന ബോണ്ടായ് ഭീകരാക്രമണ അന്വേഷണവുമായി ലിവർപൂളിൽ ഇന്ന് നടന്ന അറസ്റ്റുകൾക്ക് നിലവിൽ യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി.
സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ലിവർപൂളിൽ നടന്ന പോലീസ് ഓപ്പറേഷനിൽ ഏഴ് പേർ അറസ്റ്റിലായി. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.
ഒരു അക്രമസംഭവം ആസൂത്രണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ടാക്റ്റിക്കൽ ഓപ്പറേഷൻസ് പോലീസ് നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് കാറുകൾ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്
സിഡ്‌നി: സിഡ്‌നിയിലെ സൗത്ത് വെസ്റ്റ് മേഖലയിൽ ആയുധധാരികളായ പോലീസ് സംഘം നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഓപ്പറേഷന്റെ കാരണം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രഹസ്യാന്വേഷണ ഏജൻസിയായ ASIO നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിഡ്‌നിയിലെ ലിവർപൂളിൽ പട്ടാപ്പകൽ നടന്ന നാടകീയമായ പോലീസ് നീക്കത്തിൽ മൂന്ന് പേർ അറസ്റ്റിലായതായി റിപ്പോർട്ടുകൾ ഉണ്ട്. അതീവ സുരക്ഷാ സന്നാഹങ്ങളോടെയെത്തിയ പോലീസ് സംഘം തിരക്കേറിയ റോഡിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.
ലിവർപൂളിലെ ജോർജ്ജ് സ്ട്രീറ്റ് ക്യാമ്പ്ബെൽ സ്ട്രീറ്റ് എന്നിവ ചേരുന്ന ജംഗ്‌ഷനിലായിരുന്നു സംഭവം നടന്നത്. കാമഫ്ലാഗ് വേഷവും വൻ തോക്കുകളും ധരിച്ചെത്തിയ ടാക്റ്റിക്കൽ പോലീസ് ഉദ്യോഗസ്ഥർ ഒരു വെളുത്ത കാറിനെ തങ്ങളുടെ വാഹനങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിർത്തുകയായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്നവരെ തോക്ക് ചൂണ്ടി വളയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുറഞ്ഞത് മൂന്ന് പേരെങ്കിലും അറസ്റ്റിലായതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ലിവർപൂളിൽ ഒരു പോലീസ് ഓപ്പറേഷൻ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച ന്യൂ സൗത്ത് വെയിൽസ് പോലീസ്, നിലവിൽ പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
Photo : 7 News