പോലീസ് സ്റ്റേഷന് മുന്നിലെ കാറിൽ മുൻ കൗൺസിലറുടെ മൃതദേഹം കണ്ടെത്തിയ സംഭവം : വെളിപ്പെടുത്തലുമായി പിതാവ്

admin ഡിസംബർ 11, 2025
പോലീസ് സ്റ്റേഷന് മുന്നിലെ കാറിൽ മുൻ കൗൺസിലറുടെ മൃതദേഹം കണ്ടെത്തിയ സംഭവം : വെളിപ്പെടുത്തലുമായി പിതാവ്

വോളോംഗോംഗ് (NSW): പോലീസ് സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ മുൻ കൗൺസിലറും മാധ്യമപ്രവർത്തകയുമായിരുന്ന 48-കാരി കിർസ്റ്റൺ മൊറിയാർട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി  പിതാവ് .

തന്നെ ആരോ പിന്തുടരുന്നതായി (stalking) പരാതിപ്പെടാനാണ് മകൾ സ്റ്റേഷനിലെത്തിയതെന്ന് പിതാവ് റോൺ വൈബർ വെളിപ്പെടുത്തിയെന്ന് 7 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. “അവൾ സഹായം തേടിയാണ് പോലീസിനെ സമീപിച്ചത്, അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല,” അദ്ദേഹം പറഞ്ഞു.  കൂടാതെ കിർസ്റ്റൺ കാറിൽ താമസിക്കുകയായിരുന്നെന്ന പോലീസ് വാദം പിതാവ് നിഷേധിക്കുകയും ചെയ്തു.

അതെസമയം, മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുമ്പ് ഇവർ പോലീസ് സ്റ്റേഷനിൽ കയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.  ഇല്ലവാര പോലീസ് സ്റ്റേഷന് മുന്നിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാറിൽ മൃതദേഹം കണ്ടെത്തിയത്. കടുത്ത ചൂടിൽ ദിവസങ്ങളോളം കാറിനുള്ളിൽ കിടന്നതിനാൽ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

എന്നാൽ,  മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

2010-ൽ സ്കൈ ഡൈവിംഗിനിടെ 11,000 വോൾട്ട് വൈദ്യുതാഘാതമേറ്റിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തിയാണ് കിർസ്റ്റൺ. സോമർസെറ്റ് റീജിയണൽ കൗൺസിൽ മുൻ അംഗമായിരുന്നു.

Photo credit ; Facebook/ 7 News


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW