ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ഹണിമൂൺ Kangaroo Island-ൽ
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ഹണിമൂൺ Kangaroo Island-ൽ
സിഡ്‌നി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് തന്റെ വിവാഹശേഷം നടത്തിയ ഹണിമൂൺ യാത്രയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചു. നോവ സിഡ്‌നി റേഡിയോയ്ക്ക് (Nova Sydney Radio) നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഭാര്യ ജോഡിക്കൊപ്പം (Jodie Haydon) സൗത്ത് ഓസ്‌ട്രേലിയയിലെ പ്രശസ്തമായ കാംഗാരു ഐലൻഡിലാണ് (Kangaroo Island) ആൽബനീസ് നാല് ദിവസത്തെ അവധിക്കാലം ചെലവഴിച്ചത്. യാത്രയ്ക്കിടയിൽ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും പൂർണ്ണമായും ഒഴിവാക്കിയത് മാനസികമായി വലിയ ഉന്മേഷം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
“ഹണിമൂൺ സമയത്ത് ഫോണിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്
സൗത്ത് ഓസ്‌ട്രേലിയയിലെ ടൂറിസം മേഖലയ്ക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് താൻ കാംഗാരു ഐലൻഡ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആൽഗൽ ബ്ലൂം (Algal bloom) പ്രതിസന്ധി മൂലം സൗത്ത് ഓസ്‌ട്രേലിയൻ ടൂറിസം മേഖല മന്ദഗതിയിലായിരുന്നു. ഈ സാഹചര്യത്തിൽ ആ പ്രദേശം സന്ദർശിക്കുന്നത് വിനോദസഞ്ചാരികൾക്ക് ഒരു നല്ല സന്ദേശം നൽകുമെന്ന് അദ്ദേഹം കരുതുന്നു.
നോവ റേഡിയോയിലെ അവതാരകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി അഭിമുഖം അവസാനിപ്പിച്ചത്. വരാനിരിക്കുന്ന വർഷത്തിൽ വീണ്ടും സ്റ്റുഡിയോയിൽ എത്താമെന്നും അദ്ദേഹം ഉറപ്പുനൽകി.
