സ്മാർട്ട് ഗ്ലാസ്സുകൾ ഉപയോഗിക്കുന്നവരാണോ? പുതിയ നിയമം അറിയുക

admin ഓഗസ്റ്റ്‌ 7, 2026
സ്മാർട്ട് ഗ്ലാസ്സുകൾ ഉപയോഗിക്കുന്നവരാണോ? പുതിയ നിയമം അറിയുക

ക്യാമറയും മൈക്രോഫോണും അടങ്ങിയ സ്മാർട്ട് ഗ്ലാസ്സുകൾ (Smart Glasses Privacy Australia) ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ അറ്റോർണി ജനറൽ. അടുത്തിടെ കെമാർട്ടിൽ (Kmart) വിൽപനയ്‌ക്കെത്തിയ 89 ഡോളറിന്റെ ഗ്ലാസ്സുകൾ ചൂടപ്പം പോലെ വിറ്റുതീർന്നതോടെയാണ് സ്വകാര്യതാ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇത് ഏതൊക്കെ രീതിയിൽ ഉപഭോക്താക്കൾക്ക്  എങ്ങനെ ബാധിക്കുമെന്ന് താഴെ വായിക്കാം.

സ്വകാര്യതയ്ക്ക് ഭീഷണിയായി സ്മാർട്ട് ഗ്ലാസ്സുകൾ

ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ (Meta) പുറത്തിറക്കിയ റേ-ബാൻ (Ray-Ban) ഗ്ലാസ്സുകൾക്കും, കെമാർട്ടിന്റെ അങ്കോ (Anko) ഗ്ലാസ്സുകൾക്കും വൻ സ്വീകാര്യതയാണ് ഓസ്‌ട്രേലിയയിൽ ലഭിക്കുന്നത്. വീഡിയോയും ഓഡിയോയും വളരെ രഹസ്യമായി മറ്റുള്ളവർ അറിയാതെ റെക്കോർഡ് ചെയ്യാൻ സാധിക്കുമെന്നതാണ് ഇത്തരം ഡിവൈസുകളുടെ പ്രത്യേകത.

ഇത് സംബന്ധിച്ച് പ്രൈവസി കമ്മീഷണർ കാർലി കൈൻഡിന് (Carly Kind) ഔദ്യോഗിക കത്ത് നൽകിയതായി അറ്റോർണി ജനറൽ മിഷേൽ റോളണ്ട് (Michelle Rowland) തൻ്റെ മാധ്യമ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പുതിയ നിയമങ്ങളും മുന്നറിയിപ്പും

നിലവിൽ ഓസ്‌ട്രേലിയയിലെ ‘പ്രൈവസി ആക്റ്റ് 1988’ പ്രകാരം സർക്കാർ ഏജൻസികൾക്കും ബിസിനസ്സുകൾക്കും മാത്രമാണ് നിയന്ത്രണങ്ങളുള്ളത്. എന്നാൽ പുതിയ സാഹചര്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ കണക്കിലെടുത്ത് വ്യക്തികൾ ഇത്തരം ഡിവൈസുകൾ ഉപയോഗിക്കുന്നതിലും കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ നീക്കം.

ക്യാമറ ഉള്ള സ്മാർട്ട് ഗ്ലാസ്സുകളുടെ ഉപയോഗം വരും കാലങ്ങളിൽ പൊതു ഇടങ്ങളിലെ സ്വകാര്യതയെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് പ്രൈവസി കമ്മീഷണർ തൻ്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.

മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓസ്‌ട്രേലിയയിലെ അമ്പലങ്ങളിലും, സാംസ്കാരിക പരിപാടികളിലും, പൊതുഗതാഗത സംവിധാനങ്ങളിലും ഇത്തരം ഡിവൈസുകൾ വഴി അറിയാതെ വീഡിയോ റെക്കോർഡ് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്.

മറ്റൊരാളുടെ അനുമതിയില്ലാതെ ഇത്തരം സ്മാർട്ട് ഗ്ലാസ്സുകൾ ഉപയോഗിച്ച് ചിത്രങ്ങളോ വീഡിയോയോ പകർത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടേക്കാം. വരാനിരിക്കുന്ന സ്വകാര്യതാ നിയമപരിഷ്കാരങ്ങൾ നിലവിൽ വരുന്നതോടെ ഇത്തരം പ്രവൃത്തികൾക്ക് കടുത്ത പിഴയും നിയമനടപടികളും നേരിടേണ്ടി വരും.

പൊതു ഇടങ്ങളിൽ മറ്റൊരാൾ നിങ്ങളുടെ അനുമതിയില്ലാതെ ഇത്തരം ഗ്ലാസ്സുകൾ ഉപയോഗിച്ച് വീഡിയോ പകർത്തുന്നത് നിങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ? താഴെ കമൻ്റ് ചെയ്യുക.

Photo : AM News


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW