അഡ്ലെയ്ഡിൽ 12-കാരിക്ക് കുത്തേറ്റു; 3 കൗമാരക്കാരായ പെൺകുട്ടികൾ അറസ്റ്റിൽ

News Desk ജനുവരി 1, 2026
അഡ്ലെയ്ഡിൽ 12-കാരിക്ക് കുത്തേറ്റു; 3 കൗമാരക്കാരായ പെൺകുട്ടികൾ അറസ്റ്റിൽ

അഡ്ലെയ്ഡ്: ന്യൂ ഇയർ തലേന്ന് അഡ്ലെയ്ഡിലെ സാലിസ്‌ബറി ട്രെയിൻ സ്റ്റേഷനിൽ 12 വയസ്സുകാരിക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് കൗമാരക്കാരായ പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ 31-ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്. സാലിസ്‌ബറി ഇന്റർചേഞ്ചിലുണ്ടായ തർക്കത്തിനിടെയാണ് പെൺകുട്ടിക്ക് വയറ്റിൽ കുത്തേറ്റത്. ഉടൻ തന്നെ പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.

സംഭവത്തിന് ശേഷം ട്രെയിനിൽ കയറി രക്ഷപ്പെട്ട പ്രതികളെ മിനിറ്റുകൾക്കകം മൗസൺ ലേക്ക്‌സ് ഇന്റർചേഞ്ചിൽ വെച്ച് പോലീസ് പിടികൂടി. ഡാവോറൻ പാർക്ക് , പൂറാക്ക  എന്നിവിടങ്ങളിൽ നിന്നുള്ള 15 വയസ്സുള്ള രണ്ട് പെൺകുട്ടികളും, ക്രെയ്ഗ്‌മോറിൽ  നിന്നുള്ള 14 വയസ്സുകാരിയുമാണ് അറസ്റ്റിലായത്.

മൂന്ന് പേർക്കുമെതിരെ അക്രമാസക്തമായ പെരുമാറ്റം , മാരകമായ ആക്രമണം  എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ ഡാവോറൻ പാർക്കിൽ നിന്നുള്ള 15-കാരിയാണ് പെൺകുട്ടിയെ കുത്തിയതെന്നും, ഇവർക്കെതിരെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിന്  അധിക കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

മൂന്ന് പേർക്കും ജാമ്യം നിഷേധിച്ചു. ഇവരെ എലിസബത്ത് യൂത്ത് കോടതിയിൽ ഹാജരാക്കും. കൂടാതെ, ഇവർക്ക് പൊതുഗതാഗതം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവർ പരസ്പരം അറിയുന്നവരാണെന്നും, പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികൾ ഇല്ലെന്നും പോലീസ് അറിയിച്ചു.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW