കുട്ടികൾക്കെതിരായ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 38- കാരന് ജയിൽ ശിക്ഷ

News Desk ഫെബ്രുവരി 4, 2026
കുട്ടികൾക്കെതിരായ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 38- കാരന് ജയിൽ ശിക്ഷ

പെർത്ത്: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങൾ ഓൺലൈൻ വഴി കൈമാറ്റം ചെയ്ത കേസിൽ വെസ്റ്റ് ഓസ്‌ട്രേലിയൻ സ്വദേശിക്ക് 15 മാസം തടവ് ശിക്ഷ. വാനറൂ (Wanneroo) സ്വദേശിയായ 38-കാരനെയാണ് പെർത്ത് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു  വിധിപ്രസ്താവം. ആകെ വിധിച്ച 15 മാസത്തിൽ 6 മാസം ഇയാൾ നിർബന്ധമായും ജയിലിൽ കഴിയണം. അതിനുശേഷം 12 മാസത്തേക്ക് നല്ല നടപ്പ് ഉപാധിയോടെ (recognisance order) ഇയാളെ വിട്ടയക്കും. കുറ്റം നേരത്തെ തന്നെ ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു.

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഡിറ്റക്റ്റീവ് ആക്ടിംഗ് ഇൻസ്പെക്ടർ ഫ്ലിയർ ജെന്നിംഗ്സ് വ്യക്തമാക്കി. ഇത്തരം ദൃശ്യങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പോലീസ് കർശന മുന്നറിയിപ്പ് നൽകി.

കുട്ടികൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ‘ഓസ്‌ട്രേലിയൻ സെന്റർ ടു കൗണ്ടർ ചൈൽഡ് എക്‌സ്‌പ്ലോയിറ്റേഷനുമായി’ (ACCCE) ബന്ധപ്പെടണമെന്നും, കുട്ടി അപകടത്തിലാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ 000 എന്ന നമ്പറിൽ പോലീസിനെ വിളിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW