സിഡ്നി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു; ഓസ്ട്രേലിയൻ ജനതയ്ക്ക് പൂർണ്ണ പിന്തുണയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി
സിഡ്നി ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഈ സംഭവത്തെ “ക്രൂരമായ ഭീകരാക്രമണം” (Ghastly Terrorist Attack) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഓസ്ട്രേലിയൻ ജനതയ്ക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
“ഹനുക്ക (Hanukkah) ആഘോഷങ്ങളുടെ ആദ്യ ദിവസത്തിൽ ബോണ്ടി ബീച്ചിൽ നടന്ന ഭയാനകമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആഘോഷങ്ങളിൽ പങ്കെടുത്തവരെ ലക്ഷ്യമിട്ടു നടത്തിയ ഈ ആക്രമണം അതീവ ദുഃഖകരമാണ്.” പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ,ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ എൻ്റെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു.”

“ഈ ദുഃഖകരമായ സമയത്ത് ഞങ്ങൾ ഓസ്ട്രേലിയൻ ജനതയ്ക്കൊപ്പം നിൽക്കുന്നു (Solidarity).” “ഭീകരവാദത്തോട് ഇന്ത്യയ്ക്ക് ‘സീറോ ടോളറൻസ്’ (Zero Tolerance – വിട്ടുവീഴ്ചയില്ലാത്ത) നിലപാടാണുള്ളത്. ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങൾക്കുമെതിരായ പോരാട്ടത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു.”
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ (X) വഴിയാണ് അദ്ദേഹം ഈ സന്ദേശം പങ്കുവെച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സമാനമായ രീതിയിൽ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.