സൗത്ത് ഓസ്‌ട്രേലിയയിൽ ആദ്യമായി സ്വന്തമായി വീട് ആഗ്രഹിക്കുന്നവർക്ക് ആശ്വാസം വാർത്ത 

News Desk ജനുവരി 31, 2026
സൗത്ത് ഓസ്‌ട്രേലിയയിൽ ആദ്യമായി സ്വന്തമായി വീട് ആഗ്രഹിക്കുന്നവർക്ക് ആശ്വാസം വാർത്ത 

അഡ്ലെയ്ഡ്: ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് (First Home Buyers) വലിയ പ്രതീക്ഷ നൽകിക്കൊണ്ട് ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാരും സൗത്ത് ഓസ്‌ട്രേലിയൻ സംസ്ഥാന സർക്കാരും തമ്മിൽ സുപ്രധാന കരാറിൽ ഒപ്പുവെച്ചു.  പ്രധാനമന്ത്രി ആന്റണി ആൽബനിസും സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മലിനോസ്‌കസും ചേർന്നാണ് ഇന്ന് ഈ പ്രഖ്യാപനം നടത്തിയത്.

801.5 ദശലക്ഷം ഡോളർ (ഏകദേശം 80 കോടി ഡോളർ) മുടക്കുമുതലുള്ള ഈ പദ്ധതിയിലൂടെ സൗത്ത് ഓസ്‌ട്രേലിയയിൽ ആകെ 17,000 പുതിയ വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 7,000 വീടുകൾ പൂർണ്ണമായും ആദ്യമായി വീട് വാങ്ങുന്നവർക്കായി നീക്കിവെക്കും. ബാക്കിയുള്ള 10,000 വീടുകൾ മറ്റുള്ളവർക്കും ലഭ്യമാക്കും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

അടിസ്ഥാന സൗകര്യ വികസനം: നോർത്തേൺ  സബർബുകളിൽ ജലവിതരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 300 ദശലക്ഷം ഡോളറിന്റെ വായ്പ അനുവദിക്കും. ഇത് 4,000 വീടുകളുടെ നിർമ്മാണത്തിന് വഴിയൊരുക്കും.

പ്ലേഫോർഡ് എലൈവ് (Playford Alive): ഇവിടെ ആദ്യമായി വീട് വാങ്ങുന്നവർക്ക് മാത്രമായി 400 വീടുകൾ നിർമ്മിക്കുന്നതിനായി 50 ദശലക്ഷം ഡോളർ വകയിരുത്തി.

അഡ്ലെയ്ഡ് മെട്രോ: നഗരത്തിലെ വിവിധയിടങ്ങളിലായി 1,700 വീടുകൾ നിർമ്മിക്കാൻ 184 ദശലക്ഷം ഡോളർ നൽകും.

നിർമ്മാണ കാലയളവ്: പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2026-27 സാമ്പത്തിക വർഷത്തിൽ ആരംഭിക്കും. 2027-28 ഓടെ ആളുകൾക്ക് വീടുകളിൽ താമസം തുടങ്ങാൻ സാധിക്കും.

രാജ്യത്തുടനീളം 1,00,000 വീടുകൾ നിർമ്മിക്കുക എന്ന ആൽബനി സർക്കാരിന്റെ 2025-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ആദ്യഘട്ടമാണിത്. “സ്വന്തമായി വീട് എന്നത് യുവാക്കളുടെയും സാധാരണക്കാരുടെയും വലിയ സ്വപ്നമാണെന്നും, അത് സാക്ഷാത്കരിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്നും” പ്രധാനമന്ത്രി ആന്റണി ആൽബനി പറഞ്ഞു. സൗത്ത് ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിക്കപ്പെടുന്ന കാലഘട്ടമാണിതെന്ന് പ്രീമിയർ പീറ്റർ മലിനോസ്‌കസും വ്യക്തമാക്കി.

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW