നരേന്ദ്ര മോദിക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണി : ഇതിന് പിന്നിലാര്? AFP-യുടെ ഔദ്യാഗിക വിശദീകരണം എന്ത് ?

admin ജൂലൈ 5, 2026
നരേന്ദ്ര മോദിക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണി : ഇതിന് പിന്നിലാര്?  AFP-യുടെ  ഔദ്യാഗിക  വിശദീകരണം  എന്ത് ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന് മുൻപായി പുറത്തുവന്ന PM Modi death threat Australia വാർത്ത കനത്ത സുരക്ഷാ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ജൂലൈ 9-ന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ‘മെൽബൺ മീറ്റ്സ് മോദി’ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കിലൂടെ ഈ ഞെട്ടിക്കുന്ന ഭീഷണി സന്ദേശം ഉയർന്നത്. സംഭവത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ച് AFP യുടെ ഔദ്യാഗികമായ ഒരു റിപ്പോർട്ടും ഇതുവരെയും വന്നിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള PM Modi death threat Australia: അന്വേഷണം ശക്തം

‘മെൽബൺ മീറ്റ്സ് മോദി’ പരിപാടിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അബു മുസ്തഫ എന്ന അക്കൗണ്ടിൽ നിന്ന് ഭീഷണി സന്ദേശം വന്നത്. പരിപാടി നടക്കുമ്പോൾ സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിടുന്നതാണ് നല്ലതെന്നും, അല്ലെങ്കിൽ അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് വരുന്നത് സ്വന്തം മരണത്തിലേക്കായിരിക്കുമെന്നുമാണ് കമന്റിൽ പരാമർശിച്ചിരിക്കുന്നത്. ഭീഷണി ഉയർന്നതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിന്റെ (AFP) നിലപാട്

സംഭവത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. The Australia Today റിപ്പോർട്ട് പ്രകാരം, പോസ്റ്റ് വന്ന ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഐപി അഡ്രസ് (IP Address) അന്വേഷണ സംഘം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എ.എഫ്.പി തയ്യാറായിട്ടില്ല.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർക്കെതിരെ ഉണ്ടാകുന്ന ഭീഷണികളെ വളരെ ഗൗരവത്തോടെയാണ് ഓസ്‌ട്രേലിയൻ അന്വേഷണ ഏജൻസികൾ കൈകാര്യം ചെയ്യുന്നത്. ജൂലൈ 9-ന് നടക്കുന്ന മെൽബണിലെ പരിപാടിക്ക് പുറമെ വിവിധ ഉഭയകക്ഷി ചർച്ചകളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW