ഓസ്‌ട്രേലിയയിൽ രജിസ്റ്റേർഡ് നഴ്‌സുമാർക്ക് മരുന്നുകൾ നിർദ്ദേശിക്കാൻ പുതിയ നിയമം വരുന്നു

admin ജൂലൈ 2, 2026
ഓസ്‌ട്രേലിയയിൽ രജിസ്റ്റേർഡ് നഴ്‌സുമാർക്ക് മരുന്നുകൾ നിർദ്ദേശിക്കാൻ പുതിയ നിയമം വരുന്നു

ഓസ്‌ട്രേലിയൻ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നു. പുതിയ നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വരുന്നതോടെ pbs medicines registered nurses australia പദ്ധതി വഴി രജിസ്റ്റേർഡ് നഴ്‌സുമാർക്കും (Registered Nurses) രോഗികൾക്ക് മരുന്നുകൾ നിർദ്ദേശിക്കാൻ (Prescribe) സാധിക്കും. ഡോക്ടർമാരുടെ അഭാവം നേരിടുന്ന ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ മാറ്റം സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ചരിത്രപരമായ മാറ്റവുമായി അൽബനീസീ  സർക്കാർ

ഓസ്‌ട്രേലിയയിലെ ആരോഗ്യ മേഖലയിൽ നിർണ്ണായക വഴിത്തിരിവാകുന്നതാണ് പുതിയ നിയമം. നാഷണൽ ഹെൽത്ത് ആക്ട് 1953 (National Health Act 1953)-ൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ നിയമനിർമ്മാണത്തിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. ഇതിലൂടെ രാജ്യത്തെ അംഗീകൃത രജിസ്റ്റേർഡ് നഴ്‌സുമാർക്ക് ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്‌സ് സ്‌കീം (PBS) പ്രകാരമുള്ള സബ്‌സിഡി മരുന്നുകൾ രോഗികൾക്ക് നിർദ്ദേശിക്കാനാകും.

നിലവിൽ രാജ്യത്ത് 4 ലക്ഷത്തോളം രജിസ്റ്റേർഡ് നഴ്‌സുമാരാണുള്ളത്. ഓസ്‌ട്രേലിയൻ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പകുതിയോളം വരുമിത്. അതുകൊണ്ടുതന്നെ പുതിയ തീരുമാനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലർ (Mark Butler) വ്യക്തമാക്കി.

ആർക്കൊക്കെ പ്രയോജനം ലഭിക്കും?

ഗ്രാമീണ, വിദൂര മേഖലകളിൽ ജീവിക്കുന്നവർക്കാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക. നിലവിൽ ഈ മേഖലകളിൽ ഡോക്ടറെ കാണാൻ വലിയ കാലതാമസം നേരിടുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ നഴ്‌സുമാർ വഴി വേഗത്തിൽ ലഭ്യമാകും.

“നഴ്‌സിംഗ് സമൂഹത്തിനും മരുന്നുകളുടെ തുല്യമായ ലഭ്യതയ്ക്കും ഇതൊരു മികച്ച ദിവസമാണ്. യോഗ്യതയുള്ള നഴ്‌സുമാരുടെ സേവനം വിപുലീകരിക്കുന്നത് വിദൂര ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും,” മന്ത്രി മാർക്ക് ബട്ട്‌ലർ പറഞ്ഞു.

 

കർശന പരിശീലനവും വ്യവസ്ഥകളും

എല്ലാ നഴ്‌സുമാർക്കും ഈ അധികാരം ലഭിക്കില്ല എന്നതാണ് ശ്രദ്ധേയം. നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയ (NMBA) നിഷ്കർഷിക്കുന്ന പ്രത്യേക പഠനവും പരിശീലനവും പൂർത്തിയാക്കിയവർക്ക് മാത്രമേ മരുന്നുകൾ നിർദ്ദേശിക്കാൻ കഴിയൂ. ഒരു ഡോക്ടറുടെയോ അംഗീകൃത ഹെൽത്ത് പ്രാക്ടീഷണറുടെയോ പങ്കാളിത്തത്തോടെയാകും ഇത് നടപ്പിലാക്കുക.

ആദ്യ ബാച്ച് നഴ്‌സുമാർക്ക് NMBA ഇതിനോടകം അംഗീകാരം നൽകിയിട്ടുണ്ട്. കൂടുതൽ പേർ ജൂലൈ മാസത്തിൽ യോഗ്യത നേടും. നഴ്‌സുമാർക്ക് നിർദ്ദേശിക്കാൻ കഴിയുന്ന മരുന്നുകളുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്സ് അഡ്വൈസറി കമ്മിറ്റി (PBAC) ആരംഭിച്ചിട്ടുണ്ട്. പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ 2026 ഒക്ടോബർ 1-ഓടെ സജ്ജമാകും.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW