ഓസ്‌ട്രേലിയയിൽ കൊടുംചൂടും ചുഴലിക്കാറ്റ് ഭീഷണിയും; ജാഗ്രതാ നിർദ്ദേശം 

News Desk ജനുവരി 6, 2026
ഓസ്‌ട്രേലിയയിൽ കൊടുംചൂടും ചുഴലിക്കാറ്റ് ഭീഷണിയും; ജാഗ്രതാ നിർദ്ദേശം 

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ തീവ്രമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BoM) മുന്നറിയിപ്പ് നൽകി. തെക്കൻ സംസ്ഥാനങ്ങളിൽ റെക്കോർഡ് ചൂടും, നോർത്ത് ക്വീൻസ്‌ലാൻഡിൽ ചുഴലിക്കാറ്റ് ഭീഷണിയുമാണ് നിലവിലുള്ളത്.

വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ബുധനാഴ്ച മുതൽ  താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുമെന്നാണ് പ്രവചനം.

മറേ റിവർ പ്രദേശം ഉൾപ്പെടെയുള്ള ഉൾനാടൻ മേഖലകളിൽ താപനില 45-46 ഡിഗ്രി വരെ ഉയർന്നേക്കാം. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരിക്കും സിഡ്‌നിയിലും കാൻബെറയിലും ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുക.

“തെക്കൻ ഓസ്‌ട്രേലിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ അതിശക്തമായ ചൂട് അനുഭവപ്പെടും,” BoM  റിപ്പോർട്ട് ചെയ്യുന്നു.

അതെസമയം, തെക്കൻ സംസ്ഥാനങ്ങൾ ചൂടിൽ വലയുമ്പോൾ, നോർത്ത് ക്വീൻസ്‌ലാൻഡിൽ വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. കോറൽ സീയിൽ രൂപപ്പെട്ട ന്യൂനമർദ്ദം വെള്ളിയാഴ്ചയോടെയോ ശനിയാഴ്ചയോടെയോ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഇത് കേപ് യോർക്ക് പെനിൻസുലയിലും, കെയ്ൻസ്  മുതൽ മക്കായ്  വരെയുള്ള പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് കാരണമായേക്കാം.

റോക്ക്ഹാംപ്ടൺ മുതൽ വടക്കുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഈ സാഹചര്യത്തിൽ ജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും, കടുത്ത ചൂടിനെതിരെയും മഴയ്‌ക്കെതിരെയും മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദേശമുണ്ട്.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW