ഗാർഹിക പീഡനം: പുരുഷന്മാർക്കായി പുതിയ ക്യാമ്പയിനുമായി ഓസ്ട്രേലിയ 

admin മെയ്‌ 6, 2026
ഗാർഹിക പീഡനം: പുരുഷന്മാർക്കായി പുതിയ ക്യാമ്പയിനുമായി ഓസ്ട്രേലിയ 

ഓസ്ട്രേലിയയിൽ വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനങ്ങൾക്കും പുരുഷന്മാരിലെ ആത്മഹത്യാ നിരക്കിനും ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പുതിയ ദേശീയ ക്യാമ്പയിന് തുടക്കം കുറിച്ച് അൽബനീസീ സർക്കാർ. സാമൂഹിക സേവന വകുപ്പ് അസിസ്റ്റന്റ് മന്ത്രി ജെഡ് കേർണി, പുരുഷന്മാരുടെ ആരോഗ്യ കാര്യങ്ങൾക്കായുള്ള സ്പെഷ്യൽ എൻവോയ് ഡാൻ റെപച്ചോളി എന്നിവരുടെ നേതൃത്വത്തിലാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി യുവാക്കൾക്കും പുരുഷന്മാർക്കുമിടയിൽ ആരോഗ്യകരമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുന്നതിനായി ഇരുവരും രാജ്യവ്യാപകമായി പര്യടനം നടത്തും.

സാമൂഹിക സമ്മർദ്ദങ്ങൾ മൂലം യുവാക്കളിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ഒറ്റപ്പെടലുകളുമാണ് പലപ്പോഴും ഗാർഹിക പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും വഴിതെളിക്കുന്നത്. അതിനാൽ പുരുഷന്മാർക്കും ആൺകുട്ടികൾക്കുമിടയിൽ ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുക, പ്രതിസന്ധികളിൽ സഹായം തേടുന്നത് ഒരു കുറവല്ലെന്ന് അവരെ ബോധ്യപ്പെടുത്തുക എന്നിവയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ജെഡ് കേർണി വ്യക്തമാക്കി.

ഓസ്ട്രേലിയയിലെ ആത്മഹത്യകളിൽ 75 ശതമാനവും പുരുഷന്മാരുടേതാണെന്നും, സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങളിൽ 94 ശതമാനത്തിനും കാരണം പുരുഷന്മാരാണെന്നും പരിപാടിയിൽ പങ്കെടുത്ത ‘ദി മാൻ കേവ്’ (The Man Cave) സി.ഇ.ഒ ബെൻ വാസിലിയു ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ പുരുഷന്മാരുടെ ചിന്താഗതികളിൽ ആരോഗ്യകരമായ മാറ്റങ്ങൾ അനിവാര്യമാണ്.

ഈ മാറ്റങ്ങൾ പ്രായോഗികമാക്കുന്നതിനായി, സ്കൂളുകളിലും കമ്മ്യൂണിറ്റി ക്ലബ്ബുകളിലും പ്രവർത്തിക്കുന്ന ‘ഹെൽത്തി മേറ്റ്സ്’ (Healthy Mates) പ്രോഗ്രാം വിപുലീകരിക്കുന്നതിന് 861,000 ഡോളറിന്റെ അധിക സഹായം കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സാധാരണക്കാരായ പുരുഷന്മാർ, യുവാക്കൾ, സ്ത്രീകൾ എന്നിവരുമായി നേരിട്ട് സംവദിച്ച് ഭാവി നയങ്ങൾക്ക് രൂപം നൽകാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW