കാറിൽ മൃതദേഹം കണ്ടെത്തി
Photo credit : 9 News
ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലെ നെരൻവുഡിൽ (Neranwood) സ്പ്രിംഗ്ബ്രൂക്ക് റോഡിന് (Springbrook Road) സമീപമുള്ള കൊക്കയിൽ തകർന്ന കാറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് കാർ കണ്ടെത്തിയത്.
ദിവസങ്ങൾക്ക് മുൻപ് നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. റോഡിൽ നിന്ന് മീറ്ററുകൾ താഴെയായി തലകീഴായി മറിഞ്ഞ നിലയിലായിരുന്നു വാഹനം.
ആസ്പ്ലി (Aspley) സ്വദേശിയായ 55-കാരനാണ് മരിച്ചത്. ഇദ്ദേഹം വാഹനത്തിലെ ഏക യാത്രക്കാരനായിരുന്നു. ഇദ്ദേഹത്തെ കാണാതായതായി ബന്ധുക്കൾ നേരത്തെ പരാതി നൽകിയിരുന്നതായാണ് സൂചന.
കാറിനുള്ളിൽ നിന്ന് ഒരു സ്യൂട്ട്കേസും കണ്ടെടുത്തിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാർ റോഡിലേക്ക് ഉയർത്തി മാറ്റാൻ സാധിച്ചത്.
സംഭവത്തിൽ ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.