സൗത്ത് ഓസ്‌ട്രേലിയയിൽ ‘ഭീമ’യുടെ വിഷു ആഘോഷവും മഹാസദ്യയും വർണ്ണാഭമായി

admin ഏപ്രിൽ 14, 2026
സൗത്ത് ഓസ്‌ട്രേലിയയിൽ ‘ഭീമ’യുടെ വിഷു ആഘോഷവും മഹാസദ്യയും വർണ്ണാഭമായി

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഭാരതീയ ഹിന്ദു ഇൻ്റർനാഷണൽ മലയാളി അസോസിയേഷൻ്റെ (ഭീമ – BHIMA SA) ഈ വർഷത്തെ വിഷു ആഘോഷങ്ങൾ വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ (Department of the Premier and Cabinet) പൂർണ്ണ പിന്തുണയോടെ, ഏപ്രിൽ 11-ന് ഡഡ്‌ലി പാർക്കിലെ സ്ലോവേനിയൻ ക്ലബ്ബിലാണ് (11 La Salle Street, Dudley Park) ആഘോഷപരിപാടികൾ അരങ്ങേറിയത്.രാവിലെ 11:30-ന് ആരംഭിച്ച പരിപാടിയിൽ സൗത്ത് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളി കുടുംബങ്ങൾ പങ്കെടുത്തു. ഭീമ ചെയർപേഴ്സൺ കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓസ്ട്രേലിയൻ ഭരണ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അതിഥികളായി എത്തി. ചെറുകിട വ്യാപാര-സാംസ്കാരിക വകുപ്പ് മന്ത്രി നാദിയ ക്ലാൻസി എം.പി (Hon. Nadia Clancy MP), വെസ്റ്റ് ടോറൻസ് മേയർ മൈക്കൽ കോക്സൺ, പോർട്ട് അഡ്‌ലെയ്ഡ് എൻഫീൽഡ് മേയർ ക്ലെയർ ബോവൻ, സൗത്ത് ഓസ്ട്രേലിയൻ മൾട്ടി കൾച്ചറൽ കമ്മീഷൻ അംഗം രാജേന്ദ്ര പാണ്ഡെ, വെസ്റ്റ് ടോറൻസ് സിറ്റി കൗൺസിലർ സുരേന്ദർ പാൽ, പരിപാടിയുടെ മുഖ്യാ സ്പോൺസറായ ഐഡിയൽ ലോൺസിൽ (Ideal Loanz) നിന്നുള്ള ഷിബു പൗലോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഭീമാ ചെയർപേഴ്സൺ കൃഷ്ണ പ്രസാദ് സ്വാഗതവും സെക്രട്ടറി മനുലാഷ് ദാസ് നന്ദിയും പറഞ്ഞു.

പ്രവാസ മണ്ണിലും നാടിന്റെ ഉത്സവപ്രതീതി ജനിപ്പിച്ചുകൊണ്ട്, വിഷുവിൻ്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ സാംസ്കാരിക കലാപരിപാടികൾ വേദിയിൽ അരങ്ങേറി. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിഭവസമൃദ്ധമായ ‘മഹാസദ്യ’യും ഒരുക്കിയിരുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം നാടിൻ്റെ രുചിയറിയാനും ഒത്തുചേരാനുമുള്ള മികച്ച വേദിയായി ഈ ആഘോഷം മാറി. ട്രൈബുക്കിംഗ് (Trybooking) പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി ടിക്കറ്റെടുത്തവർക്കാണ് പ്രവേശനം നൽകിയിരുന്നത്. ഭീമ ഭാരവാഹികളായ മനുലാഷ് ദാസ്, കൃഷ്ണ പ്രസാദ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

പരിപാടിയുടെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, തത്സമയ സംപ്രേക്ഷണം (Live Streaming) എന്നിവ കൈകാര്യം ചെയ്തത് ഇവൻ്റ് പാർട്ണറായ ‘നിശ്ചൽ പ്ലസ്’ (Nischal Plus) ആയിരുന്നു. കൂടാതെ എൽ.ഇ.ഡി സ്ക്രീൻ, ഫോട്ടോബൂത്ത്, എൽ.ഇ.ഡി പോസ്റ്ററുകൾ, ഡാൻസിങ് ഫ്ലോർ തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളും ഇവർ വേദിയിൽ ഒരുക്കിയിരുന്നു. വരും വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് ഭീമ സൗത്ത് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.

Photos: Supplied


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW