മെൽബൺ വിമാനത്താവളത്തിൽ പോലീസിന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

News Desk ഡിസംബർ 20, 2025
മെൽബൺ വിമാനത്താവളത്തിൽ പോലീസിന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; യുവാവ്  അറസ്റ്റിൽ

മെൽബൺ: ടിക്കറ്റില്ലാതെ വിമാനത്തിൽ കയറാൻ ശ്രമിക്കുകയും തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് പൗരനെ മെൽബൺ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഈ മാസം 16-നായിരുന്നു സംഭവം.

35 വയസ്സുകാരനായ ഇയാൾ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ബലപ്രയോഗത്തിനിടെ ഉദ്യോഗസ്ഥന്റെ തോക്കിൽ പിടിക്കുകയുമായിരുന്നു. തുടർന്ന് ടേസറും പെപ്പർ സ്പ്രേയും പ്രയോഗിച്ചാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിമാനത്താവളങ്ങളിലെ ഇത്തരം അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എഎഫ്‌പി അറിയിച്ചു.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW