കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ: വിമാനത്താവളത്തിലെ പരിശോധനയിൽ കുടുങ്ങി 

admin മെയ്‌ 7, 2026
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ: വിമാനത്താവളത്തിലെ പരിശോധനയിൽ കുടുങ്ങി 

Photo : AI-Generated Image

കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ (child abuse material) കൈവശം വയ്ക്കുകയും ഓൺലൈൻ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ സിഡ്‌നി സ്വദേശിക്ക് രണ്ട് വർഷം തടവുശിക്ഷ. 59-കാരനായ പ്രതി ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും പരോളില്ലാതെ ജയിലിൽ കഴിയണമെന്ന് സിഡ്‌നി ഡൗണിംഗ് സെന്റർ ലോക്കൽ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു.

2024 ഡിസംബറിൽ വിദേശത്ത് നിന്നുള്ള യാത്ര കഴിഞ്ഞ് സിഡ്‌നി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സിഡ്‌നിയിലെ കൂജി (Coogee) സ്വദേശിയായ ഇയാൾ പിടിയിലാകുന്നത്. ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF) ഉദ്യോഗസ്ഥർ ഇയാളുടെ ലഗേജുകൾ പരിശോധിക്കുന്നതിനിടെയാണ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് വിശദമായ അന്വേഷണത്തിനായി കേസ് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിന് (AFP) കൈമാറുകയായിരുന്നു.

എഎഫ്‌പിയുടെ ഈസ്റ്റേൺ കമാൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ദൃശ്യങ്ങൾ കണ്ടെടുത്തു. ഇന്റർനെറ്റ് ഉപയോഗിച്ച് ഈ ദൃശ്യങ്ങൾ ഇയാൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്തതായും ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഓസ്‌ട്രേലിയൻ ക്രിമിനൽ കോഡ് പ്രകാരമുള്ള രണ്ട് ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.

കുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എഎഫ്‌പി ഡിറ്റക്ടീവ് സൂപ്രണ്ട് ലൂക്ക് നീധാം പറഞ്ഞു. ഇത്തരം അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നവരോ വിതരണം ചെയ്യുന്നവരോ സൂക്ഷിക്കുന്നവരോ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

ഇത്തരം കുറ്റകൃത്യങ്ങളോട് അതിർത്തി രക്ഷാസേനയ്ക്കും സീറോ ടോളറൻസ് നയമാണുള്ളതെന്ന് എബിഎഫ് സൂപ്രണ്ട് എൽക്കെ വെസ്റ്റ് വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്. ഓൺലൈൻ ചൂഷണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, സംശയാസ്പദമായ വിവരങ്ങൾ ലഭിച്ചാൽ പോലീസിനെയോ (000) എസിസിസിഇ (ACCCE) യെയോ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW