ഭവന നിർമ്മാണം: ഓസ്ട്രേലിയൻ ചട്ടങ്ങളിൽ ഇളവ്

admin മെയ്‌ 1, 2026
ഭവന നിർമ്മാണം: ഓസ്ട്രേലിയൻ ചട്ടങ്ങളിൽ ഇളവ്

ഭവന നിർമ്മാണ പദ്ധതികൾ വേഗത്തിലാക്കുന്നതിനായി പരിസ്ഥിതി അനുമതികൾ എളുപ്പമാക്കിയും നിർമ്മാണ ചട്ടങ്ങളിലെ നൂലാമാലകൾ ലഘൂകരിച്ചും ഓസ്ട്രേലിയയിലെ ആൽബനീസ് ലേബർ സർക്കാർ. ‘സ്റ്റേറ്റ് ഓഫ് ദി ഹൗസിംഗ് സിസ്റ്റം’ പുറത്തുവിട്ട പുതിയ ഡാറ്റ പ്രകാരം, ഭവന വിതരണത്തിൽ ഓസ്ട്രേലിയ പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും ആഗോള തലത്തിലെ പ്രശ്നങ്ങൾ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്ക് മുൻപുള്ള കണക്കുകൂട്ടൽ പ്രകാരം 9,80,000 പുതിയ വീടുകൾ നിർമ്മിക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നു (2025-ലെ പ്രവചനത്തേക്കാൾ 42,000 അധികം). എന്നാൽ മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ ഭവന വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള പ്രതിസന്ധി തുടർന്നാൽ, ഹ്രസ്വകാലാടിസ്ഥാനത്തിൽ 10,000 വീടുകളുടെയും, 2029 പകുതിയോടെ 33,000 വീടുകളുടെയും കുറവ് ഓസ്ട്രേലിയയിൽ ഉണ്ടായേക്കാം.

ഈ വെല്ലുവിളികൾ നേരിടാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അതിവേഗത്തിലുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ (EPBC) കാലതാമസം ഒഴിവാക്കാൻ രൂപീകരിച്ച പ്രത്യേക സമിതി ഇതിനോടകം 20,000 വീടുകൾക്ക് അനുമതി നൽകിക്കഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ ദേശീയ പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) സ്ഥാപിക്കുന്നതിനൊപ്പം, സംസ്ഥാനങ്ങളുമായി ചേർന്ന് ഒറ്റത്തവണ അനുമതി നൽകുന്ന സംവിധാനവും സർക്കാർ നടപ്പിലാക്കും. ഇതിനായി 45 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കൂടാതെ, നാഷണൽ കൺസ്ട്രക്ഷൻ കോഡിലെ (NCC) മാറ്റങ്ങൾ 2029 വരെ നിർത്തിവെക്കാനും തീരുമാനമായി. വലിയ സാമ്പത്തിക ബാധ്യതയും കാലതാമസവും ഉണ്ടാക്കുന്ന നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്താൻ വിദഗ്ദ്ധരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഭവന നിർമ്മാണമാണ് ഓസ്ട്രേലിയക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും, ഇത് പരിഹരിക്കാനുള്ള ശക്തമായ തീരുമാനങ്ങൾ വരാനിരിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്നും മന്ത്രിമാരായ ക്ലെയർ ഒനീലും മുറെ വാട്ടും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW