യുദ്ധഭീതി രൂക്ഷമാകുന്നു; വീണ്ടും നെതന്യാഹുവിന്റെ ഭീഷണിയും മൊജ്തബ ഖമേനിയുടെ പ്രതികാരവും 

admin മാർച്ച്‌ 13, 2026
യുദ്ധഭീതി രൂക്ഷമാകുന്നു;  വീണ്ടും നെതന്യാഹുവിന്റെ ഭീഷണിയും മൊജ്തബ ഖമേനിയുടെ പ്രതികാരവും 

നെതന്യാഹുവിന്റെ ഭീഷണിയും ഇറാൻ്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനിക്കും ജീവന് യാതൊരു ഉറപ്പുമില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരോക്ഷ ഭീഷണിയാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ടാണ് നെതന്യാഹു ഈ മുന്നറിയിപ്പ് നൽകിയത്.

മാർച്ച് 12-ന് നടത്തിയ പ്രസ് കോൺഫറൻസിലാണ്  നെതന്യാഹു മൊജ്തബയ്‌ക്കെതിരെ ലക്ഷ്യം വെച്ചുള്ള ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. “ഭീകര സംഘടനകളുടെ നേതാക്കൾക്ക് ആരും ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കില്ല” എന്ന് അദ്ദേഹം തുറന്നടിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിനെയും ബസിജ് ഫോഴ്സിനെയും തങ്ങൾ ദുർബലപ്പെടുത്തിയെന്നും, ഇറാന്റെ ആണവ-മിസൈൽ കേന്ദ്രങ്ങൾ പൂർണ്ണമായി തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മൊജ്തബയെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ വെറുമൊരു “കളിപ്പാവ” എന്ന് വിശേഷിപ്പിച്ച നെതന്യാഹു, പുതിയ നേതാവിന് ജനങ്ങൾക്ക് മുൻപിൽ സ്വന്തം മുഖം കാണിക്കാൻ പോലും സാധിക്കുന്നില്ലെന്നും പരിഹസിച്ചു.

 

അതെസമയം, ഇറാനിലെ നിലവിലെ ഭരണകൂടം തകരുമെന്ന് തനിക്ക് ഉറപ്പുനൽകാൻ കഴിയില്ലെന്നും, അത് ഇറാനിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ പുറത്തുനിന്നുള്ള തങ്ങളുടെ സൈനിക നടപടികൾ ഇറാനിയൻ ജനതയ്ക്ക് സർക്കാരിനെ താഴെയിറക്കാനുള്ള ഒരു അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് ഇസ്രായേലിന്റെ വാദം.

മൊജ്തബ ഖമേനിയുടെ പ്രതികാരവും എന്നാൽ, മൊജ്തബ ഖമേനിയുടെ ആദ്യ പ്രസ്താവനയിലെ ഭീഷണി യാഥാർഥ്യമാകുന്ന കാഴ്ചയാണ് ഗൾഫ് മേഖലയിൽ കാണുന്നത്. ലോകത്തെ എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ അടുത്തിടെ മൂന്ന് കപ്പലുകൾ ആക്രമിക്കപ്പെട്ടു.

ടെൽ അവീവിലെ ആക്രമണം: ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇറാൻ ഇസ്രായേലിലെ ടെൽ അവീവിലേക്ക് ക്ലസ്റ്റർ ബോംബുകൾ ഉൾപ്പെടെയുള്ള മിസൈലുകൾ പ്രയോഗിച്ചു. ഇസ്രായേലിന്റെ അയൺ ഡോം ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ഈ ആക്രമണം നടന്നത്. ഇതിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രവാസികൾക്ക് മുന്നറിയിപ്പ്: അമേരിക്കയെയോ ഇസ്രായേലിനെയോ അനുകൂലിക്കുന്ന പ്രവാസികളായ ഇറാനികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നൽകുമെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ യുഎസ് ബേസുകൾ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതും യുദ്ധം വ്യവസായത്തെ ബാധിച്ചതും കാരണം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഈ അടിയന്തര സാഹചര്യം നേരിടാൻ, അമേരിക്ക ഉൾപ്പെടെ 32 രാജ്യങ്ങൾ തങ്ങളുടെ കരുതൽ എണ്ണ ശേഖരം (oil reserves) ഒറ്റയടിക്ക് പുറത്തിറക്കാൻ ചരിത്രപരമായ തീരുമാനമെടുത്തിരിക്കുകയാണ്.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW