പുതുവത്സര രാവിൽ വാഹനാപകടം: ഇന്റർനാഷണൽ വിദ്യാർത്ഥിക്കും മുത്തശ്ശിക്കും  ദാരുണാന്ത്യം

News Desk ജനുവരി 2, 2026
പുതുവത്സര രാവിൽ വാഹനാപകടം: ഇന്റർനാഷണൽ വിദ്യാർത്ഥിക്കും മുത്തശ്ശിക്കും  ദാരുണാന്ത്യം
Photo credit: 7 News & Facebook
അഡ്ലെയ്ഡ്: പുതുവത്സര രാവിൽ സൗത്ത് ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ അഡ്ലെയ്ഡിലെ ഫിലിപ്പിനോ സമൂഹത്തിന് തീരാവേദന. ടാർലിക്ക് (Tarlee) സമീപം ഹോറോക്സ് ഹൈവേയിൽ (Horrocks Highway) വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ 18-കാരനായ വിദ്യാർത്ഥിയും 71 വയസ്സുള്ള മുത്തശ്ശിയുമാണ് മരിച്ചത്.
 
ഡിസംബർ 31 അർദ്ധരാത്രിക്ക് തൊട്ടുമുമ്പായിരുന്നു അപകടം. എട്ടുപേർ സഞ്ചരിച്ച ടൊയോട്ട ടരാഗോ (Toyota Tarago) വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ക്ലെയർ (Clare) എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു ഇവർ.
 
പഠനത്തിനായി ഒരു മാസം മുൻപ് മാത്രം ഓസ്‌ട്രേലിയയിൽ എത്തിയ എഡ്‌സൺ ഡയോനിഡ (18), സാൽസ്ബറി നോർത്ത് സ്വദേശിനി ഫേ ഡെസുയോ പാന്റിൽ (71) എന്നിവരാണ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചത്.
 
52-കാരനായ ഡ്രൈവർ ഉൾപ്പെടെ വാനിലുണ്ടായിരുന്ന മറ്റ് ആറുപേരെ പരിക്കുകളോടെ റോയൽ അഡ്ലെയ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
സ്വപ്നങ്ങളുമായി ഓസ്‌ട്രേലിയയിൽ എത്തിയ എഡ്‌സന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം അഭ്യർത്ഥിക്കുകയാണ് കുടുംബം. 2025-ൽ സൗത്ത് ഓസ്‌ട്രേലിയൻ നിരത്തുകളിൽ പൊലിഞ്ഞ 86-ാമത്തെയും 87-ാമത്തെയും ജീവനുകളാണിവർ.

RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW