സാംസ്കാരിക ഐക്യത്തിന്റെ സന്ദേശവുമായി റമദാൻ വിപണിയിൽ പ്രധാനമന്ത്രി; പിന്നാലെ വിമർശനവും (Video)
സാംസ്കാരിക ഐക്യത്തിന്റെ സന്ദേശവുമായി റമദാൻ വിപണിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസീ . സിഡ്നിയിലെ ലക്കെമ്പയിൽ (Lakemba) നടക്കുന്ന പ്രശസ്തമായ റമദാൻ നൈറ്റ് മാർക്കറ്റ് സന്ദർശിച്ചത് ഇന്ന് വൈകുന്നേരമായിരുന്നു. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ലെബനീസ് മുസ്ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ലക്കെമ്പ.
പ്രധാനമന്ത്രിയുടെ വാക്കുകൾ: “തലമുറകളായി മുസ്ലിം ഓസ്ട്രേലിയക്കാർ നമ്മുടെ രാജ്യത്തിന് വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്. ഇന്ന് ലക്കെമ്പയിലെ റമദാൻ നൈറ്റ് മാർക്കറ്റുകളിൽ സമൂഹത്തോടൊപ്പം ആഘോഷിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു. റമദാൻ മുബാറക്,” എന്ന് അദ്ദേഹം തന്റെ എക്സ് (Twitter) അക്കൗണ്ടിൽ കുറിച്ചു.
Muslim Australians have contributed so much to our nation over generations.
Tonight, it was an honour to celebrate with the community at the Ramadan Night Markets in Lakemba.
Ramadan Mubarak! pic.twitter.com/50ZLbz3y5m
— Anthony Albanese (@AlboMP) March 6, 2026
ആഘോഷവും ഐക്യവും: ഫെബ്രുവരി പകുതിയോടെ ആരംഭിച്ച റമദാൻ മാസത്തിലെ ഈ ആഘോഷങ്ങൾ ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന വാർഷിക സാംസ്കാരിക പരിപാടിയാണ്. ഭക്ഷണശാലകൾ സന്ദർശിച്ചും ജനങ്ങളോട് സംവദിച്ചും സമയം ചിലവഴിച്ച പ്രധാനമന്ത്രി, ‘ഓസ്ട്രേലിയയുടെ വൈവിധ്യമാണ് രാജ്യത്തിന്റെ കരുത്ത്’ എന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്.
അതെസമയം , മുസ്ലിം സമൂഹത്തിന്റെ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ടും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകി കൊണ്ടും പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റിന് താഴെ, ബോണ്ടായ് ഭീകരാക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയുള്ള അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.