മെൽബണിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി 

News Desk ജനുവരി 26, 2026
മെൽബണിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി 

മെൽബൺ: മെൽബണിലെ വോളർട്ടിൽ 77-കാരിയായ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 80-കാരനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഞായറാഴ്ച രാവിലെ നടന്ന സംഭവത്തിൽ അറസ്റ്റിലായ ഇയാളെ ഇന്ന്  രാവിലെ മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് സാൾട്ട്‌ലേക്ക് ബൊളിവാർഡിലെ (Saltlake Boulevard) വീട്ടിൽ വയോധികയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന 80-കാരനെ പോലീസ് അപ്പോൾത്തന്നെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.

അതെസമയം, മരിച്ച സ്ത്രീയും പ്രതിയും തമ്മിൽ മുൻപരിചയമുണ്ടായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട് . എന്നാൽ ഇവർ ബന്ധുക്കളാണോ അതോ പങ്കാളികളാണോ എന്നത് പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

സ്ത്രീയുടെ ശരീരത്തിൽ എന്ത് തരം പരിക്കുകളാണ് ഉള്ളതെന്നോ, മരണം എങ്ങനെയാണ് സംഭവിച്ചതെന്നോ ഉള്ള വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

വയോധികർ ഉൾപ്പെട്ട ഇത്തരം കുറ്റകൃത്യങ്ങൾ മെൽബൺ നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയെങ്കിലും കേസിന്റെ തുടർനടപടികൾ വരും ദിവസങ്ങളിൽ നടക്കും.

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW