ബോണ്ടായ് ആക്രമണം: ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരുടെ കൂടുതൽ വിവരങ്ങൾ
സിഡ്നി: ബോണ്ടി ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 പേർ കൂടി ആശുപത്രി വിട്ടതായി NSW Health അറിയിച്ചു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22 ആയി കുറഞ്ഞു.
ഇന്നലെ രാത്രി 8 മണി വരെയുള്ള കണക്കുകൾ പ്രകാരം, ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരം മുതൽ തൃപ്തികരംവരെ എന്ന നിലയിലാണ്.
വിവിധ ആശുപത്രികളിലെ നിലവിലെ സ്ഥിതി:
- സെൻ്റ് വിൻസെൻ്റ്സ് ആശുപത്രി (St Vincent’s Hospital): 5 പേർ ചികിത്സയിൽ. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. 3 പേരുടെ നില ഗുരുതരമാണെങ്കിലും സ്ഥിരത കൈവരിച്ചിട്ടുണ്ട്.
- റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രി (RPA): 6 പേർ ചികിത്സയിൽ. ഒരാളുടെ നില ഗുരുതരമാണ്. 2 പേർ ഗുരുതരമെങ്കിലും സ്ഥിരതയുള്ള അവസ്ഥയിലും, 3 പേർ തൃപ്തികരമായ നിലയിലുമാണ്.
- സെൻ്റ് ജോർജ്ജ് ആശുപത്രി: 2 പേർ. (ഒരാൾ ഗുരുതരമെങ്കിലും സ്ഥിരതയുണ്ട്, ഒരാളുടെ നില തൃപ്തികരം).
- സിഡ്നി ചിൽഡ്രൻസ് ഹോസ്പിറ്റൽ (Randwick): 2 കുട്ടികൾ ചികിത്സയിലുണ്ട്. ഇരുവരുടെയും നില തൃപ്തികരമാണ്.
- റോയൽ നോർത്ത് ഷോർ ആശുപത്രി: 3 പേർ (എല്ലാവരും തൃപ്തികരമായ നിലയിൽ).
- ലിവർപൂൾ ആശുപത്രി: 2 പേർ (തൃപ്തികരമായ നിലയിൽ).
- പ്രിൻസ് ഓഫ് വെയിൽസ് & സിഡ്നി ഐ ഹോസ്പിറ്റൽ: ഓരോരുത്തർ വീതം ചികിത്സയിലുണ്ട്. ഇവരുടെ നില തൃപ്തികരമാണ്.
ഗുരുതരാവസ്ഥയിലുള്ളവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.