ഓസ്ട്രേലിയയിൽ പ്രായമായവർക്ക് പുതിയ ‘സപ്പോർട്ട് അറ്റ് ഹോം’ നിയമം
ഓസ്ട്രേലിയയിൽ പ്രായമായവർക്ക് താങ്ങായി ആൽബനീസീ സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ‘സപ്പോർട്ട് അറ്റ് ഹോം’ (Support at Home) പദ്ധതിയിൽ പ്രായമായവരെ അമിത നിരക്കുകളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കർശനമായ australia aged care protections കൊണ്ടുവരികയാണ് സർക്കാർ. റീഫണ്ട് വ്യവസ്ഥകൾ മുതൽ പുതിയ പ്രൈസിങ് നിയമങ്ങൾ വരെ ഉൾപ്പെടുന്ന ഈ വൻ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് താഴെ വായിക്കാം.
അമിത നിരക്ക് ഈടാക്കിയാൽ റീഫണ്ട് നൽകണം
സപ്പോർട്ട് അറ്റ് ഹോം പദ്ധതിക്ക് കീഴിൽ സേവനങ്ങൾ നൽകുന്ന പ്രൊവൈഡർമാർ അമിത നിരക്ക് ഈടാക്കിയാൽ അത് ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ (Refund) നിർദ്ദേശം നൽകാനുള്ള അധികാരം ഇനിമുതൽ ‘ഏജ്ഡ് കെയർ ക്വാളിറ്റി ആൻഡ് സേഫ്റ്റി കമ്മീഷന്’ (Aged Care Quality and Safety Commission) ഉണ്ടായിരിക്കും. കൃത്യമായി പ്രതിമാസ സ്റ്റേറ്റ്മെന്റുകൾ നൽകാത്ത പ്രൊവൈഡർമാർക്കെതിരെ കർശന നടപടിയെടുക്കാനും പുതിയ നിയമം അനുശാസിക്കുന്നു.
വിലവിവരങ്ങൾ സുതാര്യമാക്കും
ഓരോ ക്വാർട്ടറിലും (Quarterly) പുതിയ ‘നാഷണൽ സമ്മറി ഓഫ് സപ്പോർട്ട് അറ്റ് ഹോം പ്രൈസസ്’ പ്രസിദ്ധീകരിക്കും. ഇതിലൂടെ പ്രായമായവർക്കും അവരുടെ കുടുംബങ്ങൾക്കും തങ്ങളുടെ പ്രൊവൈഡർ ഈടാക്കുന്ന തുക മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ എളുപ്പത്തിൽ സാധിക്കും. കൂടാതെ, ബഡ്ജറ്റ് താളം തെറ്റാതിരിക്കാൻ, വർഷത്തിൽ പരമാവധി രണ്ട് തവണ മാത്രമേ വില വർദ്ധിപ്പിക്കാൻ പാടുള്ളൂ എന്ന് സർക്കാർ പ്രൊവൈഡർമാരോട് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
കൂടുതൽ സാമ്പത്തിക പിന്തുണയും ബോധവൽക്കരണവും
ഓപാൻ (OPAN), കോട്ട (COTA) തുടങ്ങിയ ഏജ്ഡ് കെയർ സപ്പോർട്ട് സംഘടനകളുമായി ചേർന്ന് പ്രായമായവർക്കായി മികച്ച ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ പുതിയ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്. ‘ന്യായമായ വില’ (Reasonable pricing) എന്താണെന്ന് കൃത്യമായി നിർവചിക്കാനും അവകാശങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാൻമാരാക്കാനും ഈ സംഘടനകൾ സഹായിക്കും.
അതേസമയം, വിപണിയിലെ സാമ്പത്തിക അസ്ഥിരത കണക്കിലെടുത്ത്, പ്രൈസ് ക്യാപ്പുകൾ (Price caps) ഔദ്യോഗികമായി നടപ്പിലാക്കുന്നത് സർക്കാർ താൽക്കാലികമായി നീട്ടിവെച്ചു. അമിത നിരക്കുകളിൽ നിന്ന് പ്രായമായവരെ സംരക്ഷിക്കാനാണ് ഈ പുതിയ തീരുമാനങ്ങളെന്ന് ഏജ്ഡ് കെയർ മന്ത്രി സാം റേ (Sam Rae MP) വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor