ജൂതവിരുദ്ധ അതിക്രമങ്ങൾ: രണ്ട് പേർ അറസ്റ്റിൽ; കർശന നടപടിയുമായി പൊലീസ്

News Desk ഡിസംബർ 22, 2025
ജൂതവിരുദ്ധ അതിക്രമങ്ങൾ: രണ്ട് പേർ അറസ്റ്റിൽ; കർശന നടപടിയുമായി പൊലീസ്

സിഡ്‌നി/ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിൽ ജൂതവിരുദ്ധ (Anti-Semitic) അതിക്രമങ്ങൾക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ക്വീൻസ്‌ലാൻഡിലും ന്യൂ സൗത്ത് വെയിൽസിലുമായി നടന്ന വേറിട്ട സംഭവങ്ങളിൽ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി.

  • ഫെബ്രുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സൺഷൈൻ കോസ്റ്റിൽ ജൂതവിരുദ്ധ ചുവരെഴുത്തുകൾ (Graffiti) നടത്തിയതിന് കൂലം ബീച്ച് സ്വദേശിയായ 27-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിന് ഇയാൾക്കെതിരെ 25 കേസുകൾ ചുമത്തിയിട്ടുണ്ട്. ഇയാളെ ജനുവരി 12-ന് മരുചിഡോർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
  •  സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ നടന്ന ‘സുക്കോട്ട്’ (Sukkot) ആഘോഷത്തിനിടെ ജൂത വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും നേരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയ 53-കാരിയായ സ്ത്രീ അറസ്റ്റിലായി. ഒക്ടോബർ 6-നായിരുന്നു സംഭവം. ഭീഷണിപ്പെടുത്തൽ, മോശമായ പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ ഫെബ്രുവരി 3-ന് ന്യൂടൗൺ ലോക്കൽ കോടതിയിൽ ഹാജരാക്കും.

അറസ്റ്റിലായ സ്ത്രീ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരിയായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ക്യാമ്പസിൽ വിദ്വേഷ പ്രചാരണങ്ങൾക്കും ജൂതവിരുദ്ധതയ്ക്കും സ്ഥാനമില്ലെന്ന് സർവ്വകലാശാല വ്യക്തമാക്കി.

Photo : AI


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW