ഗോൾഡ് കോസ്റ്റിൽ വൻ പുകയില വേട്ട; 20 ലക്ഷം ഡോളറിന്റെ അനധികൃത സിഗരറ്റുകൾ പിടികൂടി

News Desk ഡിസംബർ 14, 2025
ഗോൾഡ് കോസ്റ്റിൽ വൻ പുകയില വേട്ട; 20 ലക്ഷം ഡോളറിന്റെ അനധികൃത സിഗരറ്റുകൾ പിടികൂടി

ഗോൾഡ് കോസ്റ്റ്: ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സും (ABF) മറ്റ് അന്വേഷണ ഏജൻസികളും ചേർന്ന് ഗോൾഡ് കോസ്റ്റിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ അനധികൃത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ‘ഓപ്പറേഷൻ ലൈറ്റ് ഹൗസ്’ എന്ന പേരിൽ നടത്തിയ നീക്കത്തിലൂടെ ഒരു സംഘടിത ക്രൈം നെറ്റ്‌വർക്കിനെയാണ് തകർത്തത്.

റോബിന , ബർലി എന്നിവിടങ്ങളിലെ രണ്ട് ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 11 ലക്ഷം അനധികൃത സിഗരറ്റുകളും, 9,000-ത്തോളം അനധികൃത വേപ്പുകളുമാണ് പിടിച്ചെടുത്തത്. നികുതി വെട്ടിപ്പും വിപണി വിലയും ചേർത്ത് ഇവയ്ക്ക് ഏകദേശം 2 മില്യൺ ഡോളറിലധികം (10 കോടിയിലധികം രൂപ) മൂല്യം വരും.

ക്വീൻസ്‌ലാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘത്തിന് നിരോധിത മോട്ടോർസൈക്കിൾ ഗ്യാങ്ങുകളുമായി ബന്ധമുണ്ടെന്നാണ് സൂചന. ക്വീൻസ്‌ലാൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലും ഇവർ അനധികൃതമായി സിഗരറ്റുകളും വേപ്പുകളും വിതരണം ചെയ്തിരുന്നു.

അനധികൃത പുകയില വാങ്ങുന്നതിലൂടെ പൊതുജനങ്ങൾ ഇത്തരം ക്രൈം സിൻഡിക്കേറ്റുകളെ സാമ്പത്തികമായി സഹായിക്കുകയാണെന്നും, ഇത് മറ്റ് വലിയ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുമെന്നും എബിഎഫ് കമാൻഡർ ഗ്രെഗ് ഡൗസ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Photos : ABF

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW