വിസ വ്യവസ്ഥകൾ ലംഘിച്ചു: മെൽബണിൽ 44-കാരൻ പിടിയിൽ
മെൽബൺ: വിസ വ്യവസ്ഥകൾ ലംഘിച്ചതിന് 44-കാരനായ സൊമാലിയൻ വംശജനെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അറസ്റ്റ് ചെയ്തു. ഇയാൾ ഇന്ന് മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും.
ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം (electronic monitoring device) കൃത്യമായി പ്രവർത്തിപ്പിക്കാത്തതിനും, ജാമ്യത്തിലിരിക്കെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 5 വർഷം വരെ തടവോ 99,000 ഡോളർ പിഴയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
