അഡ്ലെയ്ഡിൽ പുതിയ 268 ഏജ്ഡ് കെയർ ബെഡുകൾ വരുന്നു; എവിടെയൊക്കെ?
Photo : AI -Generated
ഓസ്ട്രേലിയയിലെ മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അഡ്ലെയ്ഡിൽ വൻ പദ്ധതി വരുന്നു. പ്രതിസന്ധിയിലായ adelaide aged care beds വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 134.5 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപമാണ് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചത്. അഡ്ലെയ്ഡിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ പദ്ധതി നടപ്പിലാക്കുമ്പോൾ, ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആരായിരിക്കും?
134.5 മില്യൺ ഡോളറിന്റെ വൻ പദ്ധതി
പ്രായം ചെന്നവർക്ക് ഏറ്റവും മികച്ച പരിചരണം വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അൽബാനീസീ സർക്കാർ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഫെഡറൽ സർക്കാരിന്റെ 34.5 മില്യൺ ഡോളർ ഗ്രാന്റും സേവനദാതാക്കളുടെ നിക്ഷേപവും ഉൾപ്പെടെ ആകെ 134.5 മില്യൺ ഡോളറിന്റെ പദ്ധതിയാണ് അഡ്ലെയ്ഡിൽ യാഥാർത്ഥ്യമാകുന്നത്.
ഏജ്ഡ് കെയർ ക്യാപിറ്റൽ അസിസ്റ്റൻസ് പ്രോഗ്രാമിലൂടെ (ACCAP) അഡ്ലെയ്ഡിലെ 5 കേന്ദ്രങ്ങളിലായി 268 പുതിയ ബെഡുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിമെൻഷ്യ ഉൾപ്പെടെ സങ്കീർണ്ണമായ പരിചരണം ആവശ്യമുള്ള മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.
എവിടെയൊക്കെയാണ് പുതിയ ബെഡുകൾ ഒരുങ്ങുന്നത്?
അഡ്ലെയ്ഡിലെ വിവിധ ഭാഗങ്ങളിലായി പുതിയ കെട്ടിടങ്ങളുടെ നിർമ്മാണവും നിലവിലെ സൗകര്യങ്ങളുടെ വിപുലീകരണവുമാണ് പദ്ധതിയിലുള്ളത്. ഏറ്റവും വലിയ വികസനം നടക്കുന്നത് ACH Group ന്റെ ഡോവർ ഗാർഡൻസിലാണ്; ഇവിടെ 17.6 മില്യൺ ഡോളർ ചെലവിൽ 150 പുതിയ ബെഡുകൾ നിർമ്മിക്കും.
കൂടാതെ പാരഡൈസിലെ ആംബർ ഏജ്ഡ് കെയറിൽ 48 ബെഡുകളും, സാൽസ്ബറി എസ്റ്റിയ ഹെൽത്തിൽ 43 ബെഡുകളും വിപുലീകരിക്കുന്നുണ്ട്. കിങ്സ് പാർക്കിലെ പെൻവുഡിൽ 20 ബെഡുകളും ലോക്ക്ലെയ്സിലെ സെന്റ് റാഫേൽസ് ഹോമിൽ 7 ബെഡുകളും പുതിയതായി നവീകരിക്കും.
ആശുപത്രികളിലെ പ്രതിസന്ധിയും പുതിയ മാറ്റങ്ങളും
സൗത്ത് ഓസ്ട്രേലിയയിലെ ആശുപത്രികളിൽ നിലവിൽ വലിയൊരു പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഏജ്ഡ് കെയറുകളിൽ ഇടം ലഭിക്കാത്തതിനാൽ 453 മുതിർന്ന പൗരന്മാരാണ് ആശുപത്രികളിൽ തുടരുന്നത് എന്ന് എസ്.എ ആക്ടിങ് ആരോഗ്യ മന്ത്രി ക്രിസ് പിക്റ്റൺ (Chris Picton) വ്യക്തമാക്കി.
ഈ ആശുപത്രി കുരുക്കഴിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ബെഡുകൾ അതിവേഗം സജ്ജമാക്കുന്നത്. ഇതിനുപുറമെ, സ്വകാര്യ ഏജ്ഡ് കെയർ ദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 250 മില്യൺ ഡോളറിന്റെ പലിശരഹിത വായ്പാ പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായം പറയൂ: ഓസ്ട്രേലിയയിലെ ഏജ്ഡ് കെയർ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരേണ്ടതുണ്ടോ? നിങ്ങളുടെ അനുഭവങ്ങൾ താഴെ കമന്റ് ചെയ്യുക.
News by
Sajin Thiruvallam
News Editor

News Editor