വിക്ടോറിയ പൊലീസിൽ ജോലി ആഗ്രഹിക്കുന്നുണ്ടോ? ജൂലൈ സെഷനുകൾ പ്രഖ്യാപിച്ചു
ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ സ്ഥിരതാമസമാക്കിയ, പൊലീസിൽ ഒരു മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Victoria Police Recruitment 2026 നടപടികളുടെ ഭാഗമായി ജൂലൈ മാസത്തിൽ വിവിധ ഇൻഫോ സെഷനുകൾ സംഘടിപ്പിക്കുന്നു. ശമ്പളം, ആനുകൂല്യങ്ങൾ, പരിശീലനം, റിക്രൂട്ട്മെന്റ് നടപടികൾ എന്നിവയെക്കുറിച്ച് ഉദ്യോഗാർത്ഥികൾക്ക് വിശദമായി അറിയാൻ ഈ സൗജന്യ ഓൺലൈൻ-ഓഫ്‌ലൈൻ സെഷനുകൾ സഹായിക്കും.
വിക്ടോറിയ പൊലീസിലെ കരിയർ സാധ്യതകൾ
വിക്ടോറിയ പൊലീസിൽ പൊലീസ് ഓഫീസർ, പ്രൊട്ടക്റ്റീവ് സർവീസ് ഓഫീസർ (PSO), പൊലീസ് കസ്റ്റഡി ഓഫീസർ (PCO) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്കായാണ് ഈ സെഷനുകൾ ഒരുക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ പൊലീസിന്റെ പ്രവർത്തന രീതികളെക്കുറിച്ചും റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചും ഉദ്യോഗാർത്ഥികൾക്ക് വ്യക്തമായ രൂപം നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പ്രധാന തീയതികളും സമയവും
ജൂലൈ മാസത്തിൽ ഓൺലൈനായും നേരിട്ടും വിവിധ ഇൻഫോ സെഷനുകൾ നടക്കും. ഈ സെഷനുകളിലേക്കുള്ള രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്, എന്നാൽ പങ്കെടുക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്.
ജൂലൈ 8, ബുധനാഴ്ച (വൈകുന്നേരം 6:00 PM): ‘Become a Police Custody Officer’ (ഓൺലൈൻ വഴി) https://policecareers.info/43fpD60
ജൂലൈ 9, വ്യാഴാഴ്ച (വൈകുന്നേരം 6:00 PM): Inside the Recruitment Process (ഓൺലൈൻ വഴി) https://policecareers.info/4uhicX5
ജൂലൈ 14, ചൊവ്വാഴ്ച (വൈകുന്നേരം 6:00 PM): Life at the Academy (ഓൺലൈൻ വഴി) https://policecareers.info/43L3Pzl
ജൂലൈ 22, ബുധനാഴ്ച (വൈകുന്നേരം 5:30 PM): Victoria Police Careers (Victoria Police Centre-ൽ നേരിട്ട് പങ്കെടുക്കാം) https://policecareers.info/4vyhHch
എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഓരോ സെഷനിലും പങ്കെടുക്കുന്നതിനായി നൽകിയിട്ടുള്ള ഔദ്യോഗിക ലിങ്കുകൾ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. വിക്ടോറിയ പോലീസ് അക്കാദമിയിലെ ജീവിതം, ഫിറ്റ്നെസ് ടെസ്റ്റുകൾ, റിക്രൂട്ട്മെന്റ് ഘട്ടങ്ങൾ എന്നിവയെക്കുറിച്ച് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട് വിവരങ്ങൾ അറിയാൻ ഈ അവസരം പ്രയോജനപ്പെടുത്താം. സുരക്ഷിതവും മികച്ചതുമായ ഒരു കരിയർ ആഗ്രഹിക്കുന്നവർക്ക് ഈ സെഷനുകൾ വലിയൊരു വഴികാട്ടിയാകും.
News by
Sajin Thiruvallam
News Editor

News Editor