Australia Federal Budget 2026: പ്രധാന പ്രഖ്യാപനങ്ങൾ

admin മെയ്‌ 12, 2026
Australia Federal Budget 2026: പ്രധാന പ്രഖ്യാപനങ്ങൾ

അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയൻ ഫെഡറൽ ബജറ്റ് 2026 (Australia Federal Budget 2026) ട്രഷറർ ജിം ചാൽമേഴ്‌സ് അവതരിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള എണ്ണ പ്രതിസന്ധിയെ നേരിടാനും, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് (Cost of living) കുറയ്ക്കാനുമുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് അഞ്ചാമത്തെ ബജറ്റിലുള്ളത്. ആരോഗ്യ മേഖലയ്ക്കും പ്രതിരോധത്തിനും കോടികൾ നീക്കിവെച്ചപ്പോൾ, സാധാരണക്കാരെ ഞെട്ടിച്ചുകൊണ്ട് NDIS-ൽ വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. ഈ ബജറ്റ് ഓസ്‌ട്രേലിയക്കാരുടെ ജീവിതത്തെ എങ്ങനെ മാറ്റും?

ആരോഗ്യ-വയോജന സംരക്ഷണത്തിന് ഊന്നൽ

പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ പരിഗണനയാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. 137 മെഡികെയർ അർജന്റ് കെയർ ക്ലിനിക്കുകൾ (Medicare Urgent Care Clinics) സ്ഥിരമാക്കാൻ അടുത്ത നാല് വർഷത്തേക്ക് 1.8 ബില്യൺ ഡോളർ വകയിരുത്തി. പബ്ലിക് ആശുപത്രികൾക്ക് 25 ബില്യൺ ഡോളറും, പിബിഎസിൽ (PBS) കൂടുതൽ മരുന്നുകൾ ഉൾപ്പെടുത്താൻ 5.9 ബില്യൺ ഡോളറും അനുവദിച്ചു.

ഏജ്ഡ് കെയർ മേഖലയിൽ പുതിയ ബെഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി 3 ബില്യൺ ഡോളർ നൽകിയെങ്കിലും, 65 വയസ്സിന് മുകളിലുള്ളവർക്കുള്ള സ്വകാര്യ ആരോഗ്യ റിബേറ്റ് വെട്ടിക്കുറച്ചു.

NDIS-ൽ വൻ വെട്ടിക്കുറവ്

ബജറ്റിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എൻഡിഐഎസ് (NDIS) മേഖലയാണ്. അടുത്ത നാല് വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളർ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇതോടെ ഏകദേശം 1,60,000 പേർക്ക് പദ്ധതിയുടെ ആനുകൂല്യം നഷ്ടമാകും. തട്ടിപ്പുകൾ തടയാനും സേവന നിലവാരം വർദ്ധിപ്പിക്കാനും വ്യവസ്ഥകൾ കർശനമാക്കും. പകരം NDIS-ന് പുറത്തുള്ള ‘ത്രൈവിങ് കിഡ്‌സ്’ (Thriving Kids) ഉൾപ്പെടെയുള്ള അടിസ്ഥാന സപ്പോർട്ട് പ്രോഗ്രാമുകൾക്കായി 5 ബില്യൺ ഡോളർ നീക്കിവെച്ചിട്ടുണ്ട്.

പ്രതിരോധം, വിദ്യാഭ്യാസം, പാർപ്പിടം

ഭവനരഹിതരായ 4300 യുവാക്കൾക്ക് വീട് നൽകാൻ 60 ദശലക്ഷം ഡോളർ അനുവദിച്ചു. ഡിഫൻസ് ഫണ്ടിംഗിനായി അടുത്ത ദശാബ്ദത്തിൽ 53 ബില്യൺ ഡോളർ വകയിരുത്തി. വെറ്ററൻസ് കമ്മീഷന് 800 ദശലക്ഷം ഡോളറും നൽകും. ചൈൽഡ് കെയർ സെന്ററുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനായി 54.8 ദശലക്ഷം ഡോളർ വിദ്യാഭ്യാസ ഫണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW