KS Chithra Live Show -യിൽ പാട്ടുപാടിയും ആടിയും അഡിലെയ്ഡ് ; നിറഞ്ഞ സദസ്സിൽ ‘കാദോഷ് 2026’
അഡിലെയ്ഡിലെ നോർത്ത് സെന്റ് യുഫ്രേസിയ സിറോ മലബാർ പാരിഷ് സംഘടിപ്പിച്ച ks chithra live adelaide 2026 അക്ഷരാർത്ഥത്തിൽ സംഗീതപ്രേമികളെ ആവേശത്തിലാഴ്ത്തി. വാനമ്പാടി കെ.എസ്. ചിത്രയും പ്രമുഖ ഗായകരും അണിനിരന്ന ഈ സായാഹ്നം അവിസ്മരണീയമായ അനുഭവമാണ് പ്രവാസികൾക്ക് സമ്മാനിച്ചത്. എന്നാൽ ഈ പരിപാടിയിൽ കാണികളെ ഏറ്റവും കൂടുതൽ ആവേശം കൊള്ളിച്ച ആ വേറിട്ട സംഗീത പരീക്ഷണം എന്തായിരുന്നു? നിറഞ്ഞ സദസ്സിൽ നടന്ന ഈ സംഗീത മാമാങ്കത്തിന്റെ കൂടുതൽ വിശേഷങ്ങൾ താഴെ വായിക്കാം.

അഡിലെയ്ഡിലെ പാരഡൈസ് ഫ്യൂച്ചേഴ്സ് ചർച്ചിൽ മെയ് 9 ശനിയാഴ്ച വൈകുന്നേരം നടന്ന ‘കാദോഷ് 2026 – ചിത്ര ലൈവ്’ ചരിത്രവിജയമായി. സെന്റ് യുഫ്രേസിയ സിറോ മലബാർ പാരിഷ് സംഘടിപ്പിച്ച ഈ സംഗീത നിശയിൽ ദക്ഷിണേന്ത്യയുടെ വാനമ്പാടി കെ.എസ്. ചിത്രയ്ക്കൊപ്പം പ്രശസ്ത ഗായകരായ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും അണിനിരന്നു. ക്വിക്കൻ ലോൺസ് പവേർഡ് ബൈ ആയും റോബിൻസ് ഡെക്കർ കോ-പവേർഡ് ബൈ ആയും സ്പോൺസർ ചെയ്ത പരിപാടിയിൽ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു.
വിശ്വാസവും സംഗീതവും ഒത്തുചേർന്ന വേദിയിൽ ക്രിസ്തീയ ഭക്തിഗാനങ്ങളോടെയാണ് പരിപാടിക്ക് തുടക്കമിട്ടത്. തുടർന്ന് മലയാള സിനിമയിലെ എവർഗ്രീൻ ഹിറ്റുകളും ക്ലാസിക് ഗാനങ്ങളും ചിത്രയുടെ സ്വരമാധുരിയിൽ ഒഴുകിയെത്തിയപ്പോൾ സദസ്സ് ഒന്നടങ്കം ഏറ്റുപാടി.

മ്യൂസിക് ടീമിന്റെ മാസ്മരിക പ്രകടനങ്ങളും
ഈ സംഗീത സായാഹ്നത്തിലെ ഏറ്റവും വലിയ ആകർഷണം അതിപ്രഗത്ഭരായ മ്യൂസിക് ടീമിന്റെ തത്സമയ പ്രകടനമായിരുന്നു. വെറുമൊരു ഓർക്കസ്ട്ര എന്നതിലുപരി, ലൈവ് മ്യൂസിക് പെർഫോമൻസ് കാണികളെ അത്ഭുതപ്പെടുത്തി. സംഗീതത്തിനൊപ്പം കാണികൾ ചുവടുവെച്ചതോടെ ഹാൾ അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു.
മധു ബാലകൃഷ്ണന്റെ ആത്മീയത തുളുമ്പുന്ന ആലാപനവും, നിഷാദിന്റെ ഊർജ്ജസ്വലമായ പ്രകടനവും, അനാമികയുടെ മനോഹരമായ ശബ്ദവും പരിപാടിയുടെ മാറ്റ് കൂട്ടി. ബിയോണ്ട് ടൈൽസ് (Beyond Tiles) പ്ലാറ്റിനം സ്പോൺസറായും നസ്രാണി കെയർ (Nasrani Care) ഗോൾഡ് സ്പോൺസറായും ഒപ്പം ബെസ്ററ് ഇന്ത്യൻ സൂപ്പർമാർക്കറ്റും ഈ സംഗീത നിശയ്ക്ക് കരുത്തേകി.
നാടൻ രുചികളുമായി ഫുഡ് മേള
സംഗീതത്തിനൊപ്പം തന്നെ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന ഭക്ഷണ മേളയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. വളരെ രുചികരമായ നാടൻ വിഭവങ്ങൾ ആസ്വദിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അഡലൈഡിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കാനും കലയും സംസ്കാരവും ആഘോഷിക്കാനും ‘കാദോഷ് 2026’ വലിയൊരു വേദിയായി മാറി.
News by
Sajin Thiruvallam
News Editor

News Editor