സിഡ്‌നിയിൽ സ്കൂൾ ബസിന് തീപിടിച്ചു; മരണത്തെ മുഖാമുഖം കണ്ട് വിദ്യാർത്ഥികൾ

admin ഏപ്രിൽ 28, 2026
സിഡ്‌നിയിൽ സ്കൂൾ ബസിന് തീപിടിച്ചു; മരണത്തെ മുഖാമുഖം കണ്ട് വിദ്യാർത്ഥികൾ

Photo credit : 7 News

സിഡ്നി: വെസ്റ്റേൺ സിഡ്നിയിലെ കിംഗ്സ് പാർക്കിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ബസിന്റെ എൻജിനിൽ നിന്ന് തീ പടരുകയായിരുന്നു. ഡ്രൈവറുടെയും വിദ്യാർത്ഥികളുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. ബസിലുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികളും ഡ്രൈവറും പരിക്കേൽക്കാതെ സുരക്ഷിതരായി രക്ഷപ്പെട്ടു.

കോബാം സ്ട്രീറ്റിലൂടെ സഞ്ചരിക്കവെയാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വാഹനം നിർത്തി വാതിലുകൾ തുറന്ന് കുട്ടികളുമായി അദ്ദേഹം പുറത്തേക്ക് ഓടുകയായിരുന്നു. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ തീ ബസിലേക്ക് പൂർണ്ണമായും പടർന്നു. ഫയർ ആൻഡ് റെസ്ക്യൂ എൻ.എസ്.ഡബ്ല്യു (NSW) അധികൃതർ ഉടൻ സ്ഥലത്തെത്തി നാല് മണിയോടെ തീ അണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തിനശിച്ചു.

മെക്കാനിക്കൽ തകരാറാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ട്രാൻസ്പോർട്ട് ഫോർ എൻ.എസ്.ഡബ്ല്യു ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് കുട്ടികളെ മറ്റൊരു ബസിൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ബസ് കത്തിയമരുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്കൂൾ ബസുകളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW