ആശാ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം; സംസ്കാരം തിങ്കളാഴ്ച ശിവാജി പാർക്കിൽ 

admin ഏപ്രിൽ 12, 2026
ആശാ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം; സംസ്കാരം തിങ്കളാഴ്ച ശിവാജി പാർക്കിൽ 

മുംബൈ: എട്ട് പതിറ്റാണ്ടോളം ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ  (92) വിയോഗത്തിൽ കണ്ണീരണിയാതെ രാജ്യം. മുംബൈ ലോവർ പരേലിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വെക്കുന്ന ഭൗതികശരീരം, വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. പ്രമുഖർ ഉൾപ്പെടെ വൻജനാവലി അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നതിനാൽ പ്രദേശത്ത് വൻ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന്  ഉച്ചയോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ക്ഷീണവും ശ്വാസകോശത്തിലെ അണുബാധയും (Chest infection) കാരണം ശനിയാഴ്ചയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഒന്നിലധികം അവയവങ്ങൾ തകരാറിലായതാണ് (Multi-organ failure) മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മുംബൈ ലോവർ പരേലിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വെക്കുന്ന ഭൗതികശരീരം, വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ആനന്ദ് ഭോസ്‌ലെയാണ് മകൻ. പ്രമുഖർ ഉൾപ്പെടെ വൻജനാവലി അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നതിനാൽ പ്രദേശത്ത് വൻ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രം ഒന്നടങ്കം ആദരാഞ്ജലികളുമായി 

ഇന്ത്യയുടെ നാദവിസ്മയം ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ രാജ്യം ഒന്നടങ്കം ദുഃഖം രേഖപ്പെടുത്തി. സംഗീതാസ്വാദകർക്ക് നികത്താനാവാത്ത നഷ്ടമാണ് അവരുടെ വിയോഗമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. പതിറ്റാണ്ടുകൾ നീണ്ട അവരുടെ സംഗീതയാത്ര സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കിയെന്നും വരും തലമുറകൾക്ക് അവരുടെ ഗാനങ്ങൾ എക്കാലവും പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ (X) പങ്കുവെച്ച സന്ദേശത്തിൽ കുറിച്ചു.

സംഗീത ലോകത്തിന് ഇതൊരു ഇരുണ്ട ദിനമാണെന്ന് പ്രമുഖ സംഗീത സംവിധായകൻ ശങ്കർ മഹാദേവൻ പ്രതികരിച്ചു. വിരാട് കോഹ്‌ലി, അനുഷ്ക ശർമ്മ, എ.ആർ റഹ്മാൻ ഉൾപ്പെടെയുള്ള കായിക-സിനിമാ-സംഗീത രംഗത്തെ പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയ ഗായികയ്ക്ക് യാത്രാമൊഴി നൽകി.

പകരക്കാരില്ലാത്ത സംഗീത ഇതിഹാസം 

1933 സെപ്റ്റംബർ 8-ന് സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ദീനാനാഥ് മങ്കേഷ്‌കറുടെ മകളായി ജനിച്ച ആശാ ഭോസ്‌ലെ, പത്താം വയസ്സിലാണ് സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നത്. ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയായ അവർ, തന്റേതായ വേറിട്ട ശൈലിയിലൂടെ ഇന്ത്യൻ സിനിമാ പിന്നണി ഗാനരംഗത്ത് തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്തു. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 12,000-ത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തതിന് ഗിന്നസ് ബുക്കിലും അവർ ഇടംനേടി. ആനന്ദ് ഭോസ്‌ലെയാണ് മകൻ.

പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള പരമോന്നത പുരസ്കാരങ്ങൾ നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്. ക്ലാസിക്കൽ, ഗസൽ, പോപ്പ്, ക്യാബറെ തുടങ്ങി ഏത് ശൈലിയും അനായാസം വഴങ്ങിയിരുന്ന ആ സ്വരമാധുരി ഇനി സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ അനശ്വരമായി നിലനിൽക്കും.

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW