North Queensland ൽ പ്രളയസമാനമായ സാഹചര്യം

News Desk ജനുവരി 2, 2026
North Queensland ൽ പ്രളയസമാനമായ സാഹചര്യം
ബ്രിസ്‌ബേൻ: North Queensland ൽ കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും തുടരുന്നു. ക്ലോൺകറിക്ക് (Cloncurry) സമീപമുള്ള ഗിലെയാദ് റിവർ (Gilead River) പ്രദേശത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിച്ചത് ഒരു വർഷം മുഴുവൻ ലഭിക്കേണ്ട മഴയാണ് (511 മില്ലിമീറ്റർ).
 
ബിംഗിൾ ബേ, സൗത്ത് മിഷൻ ബീച്ച് തുടങ്ങിയ തീരപ്രദേശങ്ങളിൽ 500 മില്ലിമീറ്റർ മുതൽ ഒരു മീറ്റർ വരെ മഴ രേഖപ്പെടുത്തി. ഇനിസ്ഫെയിലിൽ 700 മില്ലിമീറ്ററും ഇംഗാമിൽ 600 മില്ലിമീറ്ററും മഴ ലഭിച്ചു.
 
ഫ്ലിൻഡേഴ്സ്, ക്ലോൺകറി, ടൂളി, ഹെർബർട്ട്, മുൾഗ്രേവ് തുടങ്ങിയ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ പ്രളയ മുന്നറിയിപ്പ് (Flood Warnings) നൽകിയിട്ടുണ്ട്.
 
നോർമൻടണിൽ കാർ വെള്ളത്തിൽ മുങ്ങി 70 വയസ്സുള്ള ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. പ്രീമിയർ ഡേവിഡ് ക്രിസഫുലി (David Crisafulli) ബാധിത പ്രദേശങ്ങൾക്കായി ദുരന്ത നിവാരണ സഹായം പ്രഖ്യാപിച്ചു.
 
മഴ ഇപ്പോൾ മക്കേ (Mackay) ഭാഗത്തേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (BoM) മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും നിർദ്ദേശമുണ്ട്.
Photo : 9 News

RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW