ബോണ്ടായ് ബീച്ച് ഭീകരാക്രമണം: രക്ഷാപ്രവർത്തനം നടത്തിയവർക്ക് ധീരതയ്ക്കുള്ള അവാർഡ്

News Desk ഡിസംബർ 25, 2025
ബോണ്ടായ് ബീച്ച് ഭീകരാക്രമണം: രക്ഷാപ്രവർത്തനം നടത്തിയവർക്ക് ധീരതയ്ക്കുള്ള അവാർഡ്

സിഡ്‌നി: ബോണ്ടായ് ബീച്ചിൽ നടന്ന ഭീകരാക്രമണത്തിൽ അക്രമികളെ നേരിടാൻ ധീരമായി മുന്നിട്ടിറങ്ങിയവർക്ക് ദേശീയ ബഹുമതികൾ നൽകുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്  പ്രഖ്യാപിച്ചു. ക്രിസ്മസ് ദിനത്തിൽ സിഡ്‌നിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹനുക്ക ആഘോഷങ്ങൾക്കിടെ നടന്ന ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണകാരിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച സിറിയൻ-ഓസ്‌ട്രേലിയൻ വംശജനായ അഹമ്മദ് അൽ അഹമ്മദ് (Ahmed al Ahmed) ഉൾപ്പെടെയുള്ളവരുടെ ധീരതയെ പ്രധാനമന്ത്രി പ്രശംസിച്ചു. “ഏറ്റവും മോശമായ തിന്മയെയും (worst of evil) അതേസമയം മനുഷ്യത്വത്തിന്റെ ഏറ്റവും മികച്ച മാതൃകകളെയും (best of humanity) നമ്മൾ കണ്ടു,” എന്ന് അദ്ദേഹം പറഞ്ഞു.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW