ജൂത പുരോഹിതന്റെ കാർ കത്തിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു

News Desk ഡിസംബർ 26, 2025
ജൂത പുരോഹിതന്റെ കാർ കത്തിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു

Photo : VIC Police

മെൽബൺ: ക്രിസ്മസ് ദിനത്തിൽ മെൽബണിലെ സെന്റ് കിൽഡ ഈസ്റ്റിൽ (St Kilda East) ജൂത പുരോഹിതന്റെ (Rabbi) കാർ കത്തിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് വിക്ടോറിയ പോലീസ്. സംഭവുമായി ബന്ധപ്പെട്ട് ജോൺ അർജന്റോ (John Argento) എന്ന 47-കാരനെയാണ് പോലീസ് തിരയുന്നത്.

John ന്റെ രൂപസാദൃശ്യം: 185 സെന്റീമീറ്റർ ഉയരം, മെലിഞ്ഞ ശരീരം, നീല കണ്ണുകൾ, നരച്ച മുടി, വെളുത്ത നിറം എന്നിവയാണ് അർജന്റോയുടെ അടയാളങ്ങൾ. മെൽബണിലെ ഇന്നർ സതേൺ, നോർത്തേൺ സബ്urbs-കളിൽ ഇയാളെ കാണാറുള്ളതായി പോലീസ് പറഞ്ഞു. വഞ്ചനാക്കുറ്റത്തിന് ഇയാൾക്കെതിരെ നിലവിൽ അറസ്റ്റ് വാറണ്ട് ഉണ്ട്.

കാർ കത്തിച്ച സ്ഥലത്തിന് സമീപം 20 മിനിറ്റിനുശേഷം നടന്ന മറ്റൊരു വാഹന മോഷണശ്രമത്തെക്കുറിച്ചും ഇയാളെ ചോദ്യം ചെയ്യാനുണ്ട്.

‘ഹാപ്പി ഹാനുക്ക’ (Happy Chanukah) എന്ന ബോർഡ് വെച്ച കാറാണ് ക്രിസ്മസ് പുലർച്ചെ 3 മണിയോടെ അക്രമികൾ തീയിട്ട് നശിപ്പിച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചെങ്കിലും ആളപായമില്ല.  സംഭവസമയത്ത് കാറിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. മുൻകരുതലിന്റെ ഭാഗമായി വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീയെയും മൂന്ന് കുട്ടികളെയും പോലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു.

ഇതൊരു ആസൂത്രിതമായ ആക്രമണമായാണ് കണക്കാക്കുന്നതെങ്കിലും, ജൂത സമൂഹത്തിന് നേരെ വിശാലമായ ഭീഷണിയുണ്ടെന്ന് കരുതുന്നില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ ക്രിസ് ഗിൽബർട്ട് വ്യക്തമാക്കി. പ്രതിയെ പിടികൂടിയാൽ മാത്രമേ കൃത്യമായ ഉദ്ദേശം വ്യക്തമാകൂ.

അതെസമയം, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഉൾപ്പെടെയുള്ളവർ സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW