പരിഭ്രാന്തരായി : സിഡ്‌നിയിൽ ഷോപ്പിംഗ് സെന്ററിലെ മേൽക്കൂര തകർന്നു വീണു

News Desk ഡിസംബർ 19, 2025
പരിഭ്രാന്തരായി : സിഡ്‌നിയിൽ  ഷോപ്പിംഗ് സെന്ററിലെ  മേൽക്കൂര തകർന്നു വീണു

സിഡ്‌നി: ക്രിസ്മസ് തിരക്കിനിടയിൽ സിഡ്‌നിയിലെ ലിഡ്‌കോംബ് ഷോപ്പിംഗ് സെന്ററിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നു വീണു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇവർക്ക് പാരാമെഡിക്കൽ സംഘം സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നൽകി വരുന്നു.

ഉച്ചയ്ക്ക് 1:50-ഓടെയായിരുന്നു സംഭവം. രണ്ടാം നിലയിൽ നിന്ന് അവശിഷ്ടങ്ങൾ താഴേക്ക് വീണതോടെ ഷോപ്പിംഗ് സെന്ററിലുണ്ടായിരുന്നവർ പരിഭ്രാന്തരായി ഓടിമാറി. ഓട്ടോമാറ്റിക് ഫയർ അലാറം മുഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടം റിപ്പോർട്ട് ചെയ്തതെന്ന് ന്യൂ സൗത്ത് വെയിൽസ് ഫയർ റെസ്‌ക്യൂ ഇൻസ്‌പെക്ടർ സ്റ്റീവ് ബ്രൗൺ അറിയിച്ചു. 20-ഓളം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

സീലിംഗിലെ സ്പ്രിംഗ്ലർ (sprinkler) സംവിധാനം പ്രവർത്തിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനെത്തുടർന്ന് കെട്ടിടത്തിനുള്ളിൽ വലിയ തോതിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഷോപ്പിംഗ് സെന്റർ ഭാഗികമായി അടച്ചുപൂട്ടി.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW