കടുത്ത ചൂടിനിടെ പെർത്തിന് സമീപം കാട്ടുതീ: ജനങ്ങളോട് ഒഴിഞ്ഞുപോവാൻ നിർദ്ദേശം

News Desk ഡിസംബർ 14, 2025
കടുത്ത ചൂടിനിടെ പെർത്തിന് സമീപം കാട്ടുതീ: ജനങ്ങളോട് ഒഴിഞ്ഞുപോവാൻ നിർദ്ദേശം

പെർത്ത്: കടുത്ത ഉഷ്ണതരംഗത്തിനിടെ (Heatwave) പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ പെർത്തിന് സമീപം കാട്ടുതീ പടരുന്നു. ജൂലിമാർ (Julimar), മൂൻഡൈൻ (Moondyne), ചിറ്റെറിങ് (Chittering) തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം (Emergency Warning) പുറപ്പെടുവിച്ചു. തീ പടരാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ ഉടൻ തന്നെ വീടുകളിൽ നിന്ന് മാറിത്താമസിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

ജൂലിമാർ റോഡ്, പ്ലങ്കറ്റ് റോഡ്, ബീച്ച് റോഡ്, ജെൻജോഡ റോഡ് എന്നിവയുടെ പരിധിയിലുള്ളവർക്കാണ് പ്രധാനമായും ‘എമർജൻസി വാണിംഗ്’ നൽകിയിരിക്കുന്നത്. അതേസമയം, കാലാവസ്ഥ അല്പം മെച്ചപ്പെട്ടതിനെത്തുടർന്ന് ചിറ്റെറിങ്ങിന്റെയും മൂൻഡൈന്റെയും ചില ഭാഗങ്ങളിൽ മുന്നറിയിപ്പ് ‘വാച്ച് ആൻഡ് ആക്ട്’ (Watch and Act) തലത്തിലേക്ക് താഴ്ത്തിയിട്ടുണ്ട്.

പെർത്ത് സിബിഡിക്ക് (CBD) വടക്ക് ഹെർഡ്‌സ്‌മാൻ തടാകത്തിന് അടുത്തുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും, ഓസ്‌ബോൺ പാർക്കിൽ ജാഗ്രതാ നിർദ്ദേശം തുടരുന്നുണ്ട്.

അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും, ശക്തമായ കാറ്റും ഇടിമിന്നലും തീപിടിത്തം രൂക്ഷമാക്കാൻ ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. പെർത്തിന് പുറമെ മെൽബൺ, അഡ്ലെയ്ഡ് നഗരങ്ങളിലും വരും ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും. അഡ്ലെയ്ഡിൽ 38 ഡിഗ്രി വരെയും മെൽബണിൽ 37 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW