ബോണ്ടായ് ഭീകരാക്രമണം: വിക്ടോറിയയിലെ മുൻ പ്രീമിയർമാർ രംഗത്ത്

News Desk ജനുവരി 2, 2026
ബോണ്ടായ് ഭീകരാക്രമണം: വിക്ടോറിയയിലെ മുൻ പ്രീമിയർമാർ രംഗത്ത്
മെൽബൺ: ഓസ്‌ട്രേലിയയിലെ ബോണ്ടായിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് റോയൽ കമ്മീഷൻ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിക്ടോറിയയിലെ മുൻ പ്രീമിയർമാർ രംഗത്ത്. വിക്ടോറിയൻ മുൻ പ്രീമിയർമാരായ ടെഡ് ബെയ്ലിയു, ഡെനിസ് നാപ്‌തൈൻ, ജെഫ് കെന്നറ്റ് എന്നിവരും മുൻ ഉപമുഖ്യമന്ത്രി ജെയിംസ് മെർലിനോയുമാണ് പ്രധാനമന്ത്രി ആന്റണി ആൽബനീസിനുമേൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നുവെന്ന് 9 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
 
രാജ്യത്ത് വർധിച്ചുവരുന്ന ജൂതവിരുദ്ധതയും (antisemitism) ബോണ്ടായ് ആക്രമണത്തിലെ സുരക്ഷാ വീഴ്ചകളും വിശദമായി പരിശോധിക്കാൻ ഫെഡറൽ തലത്തിൽ തന്നെ ഒരു റോയൽ കമ്മീഷൻ വേണമെന്നാണ് ഇവരുടെ നിലപാട്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണങ്ങൾ പര്യാപ്തമല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
 
പോർട്ട് ആർതർ കൂട്ടക്കൊലയ്ക്ക് ശേഷം ഉണ്ടായതുപോലൊരു ദേശീയ നടപടി ഈ വിഷയത്തിലും അനിവാര്യമാണെന്ന് മുൻ പ്രീമിയർ ടെഡ് ബെയ്ലിയു അഭിപ്രായപ്പെട്ടു. ജൂത സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും പ്രധാനമന്ത്രി നിലപാട് മാറ്റേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
അതെസമയം, നിലവിലെ സുരക്ഷാ ഏജൻസികളുടെയും വിദഗ്ധരുടെയും ഉപദേശം കണക്കിലെടുത്ത് റോയൽ കമ്മീഷൻ ആവശ്യമില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഡെന്നീസ് റിച്ചാർഡ്‌സൺ നയിക്കുന്ന സ്വതന്ത്ര അന്വേഷണമാണ് സർക്കാർ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
 
ന്യൂ സൗത്ത് വെയിൽസ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തിനപ്പുറം, ദേശീയ തലത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ റോയൽ കമ്മീഷൻ തന്നെ വേണമെന്നാണ് ഓസ്‌ട്രേലിയയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെയും ആവശ്യം.

RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW